KasargodLatest NewsKeralaNattuvarthaNews

കഞ്ചാവ് വലിക്കുകയായിരുന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ

കൊല്ലം സ്വദേശികളായ കെ.അഖില്‍ രാജ് (23), സി.ആദര്‍ശ് ലാല്‍ (24), ബി. അഖില്‍ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

കാസർ​ഗോഡ്: കഞ്ചാവ് വലിക്കുകയായിരുന്ന മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. കൊല്ലം സ്വദേശികളായ കെ.അഖില്‍ രാജ് (23), സി.ആദര്‍ശ് ലാല്‍ (24), ബി. അഖില്‍ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : വിഡി സതീശനും എംവി ഗോവിന്ദനും നുണപ്രചാരണം പൊളിഞ്ഞതിന്റെ നിരാശ: പരിഹാസവുമായി കെ സുരേന്ദ്രൻ

മഞ്ചേശ്വരം എസ്.ഐ എന്‍. അന്‍സാറും സംഘവും ഉപ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

Read Also : വിപണി കീഴടക്കാൻ റിയൽമിയുടെ പുതിയ ഹാൻഡ്സെറ്റ് എത്തുന്നു! ലോഞ്ച് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി

കൊല്ലത്ത് നിന്ന് ട്രെയിൻ മാര്‍ഗം ഉപ്പളയിലെത്തി കഞ്ചാവ് വാങ്ങി വലിച്ചതിന് ശേഷം ബംഗളൂരുവിലേക്ക് പോകാനായിരുന്നു സംഘത്തിന്റെ പദ്ധതി. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button