ന്യൂഡല്‍ഹി; ഷാറൂഖിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നു. വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ടെലഗ്രാം എന്നീ അക്കൗണ്ടുകളാണ് കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നത്. പ്രതിയുടെ തീവ്രവാദ ബന്ധവും ‘ഹാന്‍ഡ്‌ലറെയും’ കണ്ടെത്താനായാണ് നീക്കം. പ്രതി സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
Read Also: ഷാറൂഖ് ഷൊര്‍ണൂരില്‍ തങ്ങിയത് 15 മണിക്കൂര്‍, പ്രതിക്ക് പ്രാദേശികമായി സഹായം ലഭിച്ചതായി സൂചന
ഇതിനൊപ്പം ഫോണ്‍കോള്‍ വിശദാംശങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതിന്റെ ഫലം ലഭിക്കാന്‍ നാല് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കേന്ദ്ര ഏജന്‍സികള്‍ അറിയിക്കുന്നത്. 2021 വരെ ഷാരൂഖ് സാധാരണ ചെറുപ്പക്കാരനെ പോലെയാണ് കഴിഞ്ഞിരുന്നത്. 2021 അവസാനത്തോടെയാണ് ഷാരൂഖില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയെന്ന് ഏജന്‍സികള്‍ പറയുന്നു.
Post Your Comments