കോഴിക്കോട്: എലത്തൂര്‍: ട്രെയിന്‍ തീവയ്പ്പ് കേസില്‍ അന്വേഷണ സംഘം കേരളത്തിലെ ഗൂഢാലോചനയിലേക്കും ഹാന്‍ഡ്ലറിലേക്കും കടന്നുവെന്ന് റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലര മണിക്ക് ഷൊര്‍ണൂര്‍ ടവര്‍ പിരിധിയിലെത്തിയ പ്രതി ഷാറൂഖ് 15 മണിക്കൂറാണ് പ്രദേശത്ത് തങ്ങിയത്. ഇതിന് ശേഷമാണ് ഇയാള്‍ കൊള്ളപ്പുള്ളിയിലെ പെട്രോള്‍ പമ്പിലേക്ക് പോയത്.
Read Also: കൊല്ലം ജില്ലയിൽ ശക്തമായ കാറ്റിലും വേനൽമഴയിലും വ്യാപക കൃഷി നാശം
ഇതിനിടയില്‍ പ്രതിക്ക് പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ട്. ഒരു ഫുഡ് കണ്ടെയ്നറില്‍ ടിഫിന്‍ ബോക്സില്‍ ഭക്ഷണം ലഭിച്ചിരുന്നു. ഷാറൂഖ് തങ്ങിയ സ്ഥലവും ടിഫിന്‍ ലഭിച്ച സ്രോതസും അന്വേഷണ സംഘം പരിശോധിക്കുകയാണ്. അതേസമയം, ഷാറൂഖിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുകയാണ്. വാട്സ് ആപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം എന്നീ അക്കൗണ്ടുകളാണ് കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നത്. പ്രതിയുടെ തീവ്രവാദ ബന്ധവും ‘ഹാന്‍ഡ്ലറെയും’ കണ്ടെത്താനായാണ് നീക്കം. പ്രതി സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതിനൊപ്പം ഫോണ്‍കോള്‍ വിശദാംശങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതിന്റെ ഫലം ലഭിക്കാന്‍ നാല് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കേന്ദ്ര ഏജന്‍സികള്‍ അറിയിക്കുന്നത്. 2021 വരെ ഷാറൂഖ് സാധാരണ ചെറുപ്പക്കാരനെ പോലെയാണ് കഴിഞ്ഞിരുന്നത്. 2021 അവസാനത്തോടെയാണ് ഷാറൂഖില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് ഏജന്‍സികള്‍ പറയുന്നു.
സിഗരറ്റ് വലിയടക്കമുള്ള ദുശ്ശീലങ്ങളെല്ലാം പ്രതി ഉപേക്ഷിച്ചതായി കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തലുണ്ട്. ഡയറിയെഴുത്തും മതപരമായ ദിനചര്യകളും ആരംഭിച്ചത് 2021 അവസാനത്തോടെയാണ്. ഡല്‍ഹിയില്‍ നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭ്യമായത്.
Post Your Comments