ഡൽഹി: ഇൻസ്റ്റാഗ്രാമിലൂടെ ജോലിക്ക് അപേക്ഷിച്ച് യുവതിയുടെ 8.6 ലക്ഷം രൂപ തട്ടിയെടുത്തു.
2022 ഡിസംബറിലാണ് യുവതിയുടെ ഭർത്താവ് ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. തന്റെ ഭാര്യ ഇൻസ്റ്റാഗ്രാമിലെ ജോലി പരസ്യം കാണുകയും തന്നിരിക്കുന്ന ലിങ്ക് തുറക്കുകയും ചെയ്തു. തുടർന്ന് ആവശ്യപ്പെട്ട ഫോർമാറ്റിൽ വിശദാംശങ്ങൾ പൂരിപ്പിക്കുകയും ചെയ്തു.
യുവതി വിവരങ്ങൾ നൽകിയതിന് ശേഷം രാഹുൽ എന്നയാളിൽ നിന്ന് ഫോൺ വന്നു. ഇയാൾ ആദ്യം രജിസ്ട്രേഷൻ ഫീസായി 750 രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഇതിനുശേഷം ഗേറ്റ് പാസ് ഫീസ്, ഇൻഷുറൻസ്, സെക്യൂരിറ്റി തുക എന്നിങ്ങനെ 8.6 ലക്ഷത്തിലധികം രൂപ യുവതിയിൽ നിന്നും തട്ടിയെടുത്തു. ഇയാൾ കൂടുതൽ പണം ആവശ്യപ്പെടുന്നത് തുടർന്നപ്പോൾ, സംശയം തോന്നിയ യുവതി ഭർത്താവിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
‘പ്രതിയെക്കുറിച്ചുള്ള അന്വേഷണത്തിൽ, ഹരിയാനയിലെ ഹിസാറിൽ നിന്നാണ് ഇയാൾ കൂടുതൽ പണം പിൻവലിച്ചതെന്ന് കണ്ടെത്തി. പ്രതിയുടെ മൊബൈൽ ഫോണും ഇതേ സ്ഥലത്തുതന്നെയാണെന്ന് വ്യക്തമായി. തുടർന്ന് പോലീസ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടുകയായിരുന്നു,’ ഡിസിപി സഞ്ജയ് സെയ്ൻ വ്യക്തമാക്കി.
Post Your Comments