തിരുവനന്തപുരം: തമിഴ്നാട് നാഗർകോവിലിൽ വാഹനാപകടത്തിൽ മലയാളികളായ റിട്ടയേർഡ് അധ്യാപകനും മകനും മരിച്ചു. കാരക്കോണം കന്നുമാമൂട് സ്വദേശി ജി.റസലിയൻ (66), മകൻ അരുൺസാം (30) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ രണ്ടരയ്ക്കായിരുന്നു സംഭവം. ചെന്നൈയില്‍ അരുണിന്റെ ജോലിസ്ഥലത്തു പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം നടന്നത്. റോഡരികിലെ മരത്തിൽ കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു. വാഹനമോടിച്ചിരുന്ന അരുണ്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Read Also : ഭർത്താവിനേയും ബന്ധുക്കളേയും മയക്കിക്കിടത്തി യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയി: സ്വർണ്ണവും പണവും കാണാനില്ല
മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Leave a Comment