താനും ബിന്ദു അമ്മിണിയും വിവാഹിതരാവുന്നു എന്ന തരത്തിൽ ഏഷ്യാനെറ്റിന്റെ വ്യാജ ലോഗോ വെച്ച് വ്യാജ സ്ക്രീൻഷോട്ടുകൾ ഇറക്കുന്നത് സംഘികളാണെന്ന് ശ്രീദേവ് സോമൻ. താൻ കോൺഗ്രസ് സൈബർ പോരാളി ആയതു കൊണ്ട് തന്നോട് എതിർത്ത് നിൽക്കാൻ കഴിയാതെ ഇവർ ഇത്തരം വ്യാജ വാർത്തകൾ അടിച്ചിറക്കുകയാണ് എന്നും ശ്രീദേവ് പറയുന്നു.
‘കോഴിക്കോട് സർക്കാർ ലോ കോളേജിൽ എന്നെ നിയമം പഠിപ്പിച്ച എന്റെ അധ്യാപികയാണ് ബിന്ദു ടീച്ചർ മാതാ, പിതാ, ഗുരു, ദൈവം എന്നാണ്…ഏഷ്യാനെറ്റിന്റെ ലോഗോ വെച്ചു വ്യാജമായി ഒരു സ്ക്രീൻ ഷോട്ട് ഉണ്ടാക്കി ഒരു സ്ത്രീക്ക് എതിരെ സംഘികൾ വ്യാജ വാർത്ത പ്രചരിപ്പിക്കുമ്പോൾ അതിനെ സപ്പോർട്ട് ചെയ്യുന്ന ആളുകളെ സമൂഹം വിലയിരുത്തട്ടെ’ ശ്രീദേവ് സോമൻ പറയുന്നു. അതേസമയം സംഭവത്തിൽ ശ്രീദേവ് സോമൻ കേസ് കൊടുത്തിരിക്കുകയാണ്.
Post Your Comments