കോഴിക്കോട്: വയനാട്ടിലെ തിരുനെല്ലിയില്‍ ആദിവാസി യുവതി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായ സംഭവം മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവന്നത് ശരണ്യ എന്ന യുവതിയാണെന്ന് ചൂണ്ടിക്കാട്ടി ബിന്ദു അമ്മിണി. ബന്ധുക്കള്‍ പറഞ്ഞതനുസരിച്ചാണ് ഗ്യാങ് റേപ്പ് ആണെന്ന് അവര്‍ പറഞ്ഞതെന്നും ബിന്ദു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ശരണ്യ തെറ്റുകാരിയല്ലെന്നും അവര്‍ പറഞ്ഞു.
Read Also: വൈദ്യപരിശോധനയ്ക്കിടെ പ്രതിയുടെ ആക്രമണം: കൊല്ലത്ത് കുത്തേറ്റ യുവഡോക്ടർ മരിച്ചു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘അവിവാഹിതരായ ആദിവാസി അമ്മമാരുടെ കൃത്യമായ കണക്കു ലഭ്യമല്ലാത്ത തിരുനെല്ലിയില്‍ ആണ് വീണ്ടും ഒരു ആദിവാസി യുവതി ക്രൂരമായ പീഡനത്തിന് ഇര ആയത്. ബന്ധുക്കള്‍ പറഞ്ഞത് അനുസരിച്ചാണ് ശരണ്യ ഗാങ് റേപ്പ് എന്നു പുറത്തു വിട്ടത്.
യോനിയില്‍ അഞ്ചും പുറത്തു എഴും തുന്നലുകള്‍ഉണ്ട്. പരസ്പര സമ്മത പ്രകാരമുള്ള ലൈംഗികതയില്‍ ഉണ്ടാകുന്ന ഒന്നല്ല എന്ന് സാമാന്യ ബോധം ഉള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്’.
‘ഞാന്‍ ഇന്ന് ഇരയായ സ്ത്രീയെ നേരിട്ടു കണ്ടു ബോധ്യപ്പെട്ടതാണ്. ശരണ്യ ആണ് ഈ വാര്‍ത്ത പുറത്തു കൊണ്ട് വരാന്‍ കാരണം അതില്‍ ഫാക്ച്വല്‍ എറര്‍ ഉണ്ടാവാം. പക്ഷേ ശരണ്യ യുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല. ദുരൂഹതകള്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നുണ്ട്. അതിക്രമത്തിനു ഇര ആയ സ്ത്രീയെ സപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും അപമാനിക്കരുത്. ഗൗരി എന്ന സാമൂഹിക പ്രവര്‍ത്തകയുടെ സമയോചിത ഇടപെടല്‍ ഒന്ന് കൊണ്ട് മാത്രം ആണ് പ്രതി ഇന്ന് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇങ്ങനെ ഒരുപാട് പേര് ഒപ്പം ഉണ്ടാവും. പ്രതിക്ക് വേണ്ടി സംസാരിക്കുന്നവരുടെ എണ്ണം എത്ര കൂടുതല്‍ ആയാലും ഞങ്ങള്‍ നീതിക്ക് വേണ്ടി പോരാടുക തന്നെ ചെയ്യും’.
Post Your Comments