ന്യൂഡൽഹി: ഈസ്റ്റർ ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി സേക്രട്ട് ഹാഷ്ട് കത്തീഡ്രലിൽ നടക്കുന്ന ഈസ്റ്റർ ആഘോഷത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. വിശ്വാസികളെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോർട്ട്. യേശുദേവൻ കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശ്വാസികൾ ഈസ്റ്റർ ആഘോഷങ്ങൾ നടത്തും. ദേവാലയങ്ങളിൽ പ്രാർഥനകളും പ്രത്യേക ശുശ്രൂഷകളും നടക്കും.
Post Your Comments