KannurNattuvarthaLatest NewsKeralaNews

വഴിത്തർക്കത്തെ തുടർന്ന് സംഘർഷം : അയൽവാസിയുടെ ആക്രമണത്തിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റു, സംഭവം കണ്ണൂരിൽ

കോളയാട് മീനചൂടിയിലെ ശൈലജ, മകൻ അഭിജിത്ത് മകൾ അഭിരാമി എന്നിവർക്കാണ് വെട്ടേറ്റത്

കണ്ണൂർ: വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അമ്മയ്ക്കും മക്കൾക്കും വെട്ടേറ്റു. കോളയാട് മീനചൂടിയിലെ ശൈലജ, മകൻ അഭിജിത്ത് മകൾ അഭിരാമി എന്നിവർക്കാണ് വെട്ടേറ്റത്.

Read Also : ഡിഗ്രിക്കാർക്ക് കേന്ദ്രസർവ്വീസിൽ ജോലി നേടാൻ സുവർണ്ണാവസരം: 7500ലധികം ഒഴിവുകള്‍

കണ്ണൂർ കോളയാടാണ് സംഭവം. വഴിത്തർക്കത്തെ തുടർന്നുള്ള സംഘർഷത്തിലാണ് അമ്മയ്ക്കും രണ്ടു മക്കൾക്കും വെട്ടേറ്റത്. മൂന്ന് പേരെയും തലശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. അയൽവാസിയായ രാജനാണ് വെട്ടി പരിക്കേൽപ്പിച്ചത്. ഇയാളെ പൊലീസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Also : ഷാറൂഖ് ഷൊര്‍ണൂരില്‍ തങ്ങിയത് 15 മണിക്കൂര്‍, പ്രതിക്ക് പ്രാദേശികമായി സഹായം ലഭിച്ചതായി സൂചന

മൂന്ന് പേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. രാജൻ ശൈലജയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് മക്കൾക്കും വെട്ടേറ്റത്. ശൈലജയ്ക്കും മകനും തലയിലും അഭിരാമിക്ക് കൈയ്യിലുമാണ് പരിക്കേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button