സംസ്ഥാനത്ത് ഉദ്ഘാടനത്തിനൊരുങ്ങി കെ- സ്റ്റോറുകൾ. റേഷൻ കടകളെ കെ- സ്റ്റോറുകളാക്കുന്നതിനും, കടകളിലെ ഇ- പോസ് മെഷീനിനെയും ത്രാസിനെയും ബന്ധിപ്പിക്കുന്ന സംവിധാനത്തിനും മെയ് 14 മുതലാണ് തുടക്കമാവുക. കെ- സ്റ്റോറുകളുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതാണ്. നിലവിൽ, തിരഞ്ഞെടുത്ത കടകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സംവിധാനം നടപ്പാക്കുക. പിന്നീട് ആയിരം കടകളെ കെ- സ്റ്റോറുകളായി ഉയർത്താനാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.
നിത്യോപയോഗ സാധനങ്ങൾ മുതൽ പാചകവാതക സിലിണ്ടറും, അക്ഷയ കേന്ദ്രങ്ങളുടെ മാതൃക വിവിധ സേവനങ്ങളും, ചെറിയ തോതിലുള്ള ബാങ്കിംഗ് ഇടപാടുകളും സാധ്യമാക്കുന്ന തരത്തിൽ റേഷൻ കടകളെ മാറ്റുന്ന പദ്ധതിയാണ് കെ- സ്റ്റോർ. ഇ- പോസ് മെഷീനെ ത്രാസുമായി ബന്ധിപ്പിക്കുന്നതിലൂടെ, റേഷൻ വിതരണം സുതാര്യമാക്കാനും, അളവിന് അനുസരിച്ച് സാധനങ്ങൾ കാർഡ് ഉടമയ്ക്ക് കിട്ടുന്നവെന്ന് ഉറപ്പുവരുത്താനും സാധിക്കുന്നതാണ്. ഈ സംവിധാനം നടപ്പാക്കുന്നതിനായി പ്രത്യേക ത്രാസുകൾ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉടൻ തന്നെ കടകൾക്ക് നൽകുന്നതാണ്.
Also Read: 14-കാരന്‍ ബൈക്ക് ഓടിച്ചു : പിതാവിനും വാഹന ഉടമയായ യുവതിക്കും തടവും പിഴയും
Leave a Comment