AlappuzhaKeralaNattuvarthaLatest NewsNews

കു​ടും​ബ വ​ഴ​ക്ക് : ഗൃഹനാഥൻ വീടിന്​ തീയിട്ടു

പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 18ാം വാ​ർ​ഡ് ക​രൂ​ർ അ​യ്യ​ൻ കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് വ​ട​ക്ക് പു​തു​വ​ൽ​വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൻ (വി​ജ​യ​ൻ - 55) ആ​ണ് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് വീ​ട് ക​ത്തി​ച്ച​ത്

അ​മ്പ​ല​പ്പു​ഴ: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ര്‍ന്ന് ഗൃ​ഹ​നാ​ഥ​ൻ വീ​ടി​ന്​ തീ​യി​ട്ടതായി പരാതി. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 18ാം വാ​ർ​ഡ് ക​രൂ​ർ അ​യ്യ​ൻ കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് വ​ട​ക്ക് പു​തു​വ​ൽ​വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൻ (വി​ജ​യ​ൻ – 55) ആ​ണ് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് വീ​ട് ക​ത്തി​ച്ച​ത്.

വീ​ടി​നോ​ട് ചേ​ര്‍ന്ന ഷെ​ഡി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പൊ​ങ്ങുവ​ള്ള​ങ്ങ​ളും വ​ല​യും ക​ത്തി​ന​ശി​ച്ചു. വീ​ട് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് രേ​ഖ​ക​ളും കു​ട്ടി​ക​ളു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​യി. മൂ​ന്ന് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു. ഇ​തോ​ടെ സ​മീ​പ​ത്തെ ഷെ​ഡും ക​ത്തി.

ഷെ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ട​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ സൈ​റ​സ്, ആ​ൽ​വി​ൻ, ഐ​വാ​ൻ, ബെ​ന്നി, പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​ക​ളാ​യ ഗി​രി​ജ​ൻ, മ​നോ​ജ്, അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി അ​നി​ൽ എ​ന്നി​വ​രു​ടെ പൊ​ങ്ങു​വ​ള്ള​ങ്ങ​ളും വ​ല​യും മ​റ്റ് മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്. നാ​ട്ടു​കാ​ർ തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാധിച്ചി​ല്ല. തു​ട​ർ​ന്ന്, ത​ക​ഴി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ ഫോ​ഴ്സ് സം​ഘം ര​ണ്ട് മ​ണി​ക്കൂ​റി​ലേ​റെ ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ​യ​ണ​ക്കാ​നാ​യ​ത്.

Read Also : ‘എലത്തൂർ കേസ് തീവ്രവാദ ആക്രമണം തന്നെ, ഒരു ബോഗി പൂര്‍ണമായി കത്തിക്കാനായിരുന്നു നിർദേശം’: സ്ഥിരീകരിച്ച് എന്‍ഐഎയും ഐബിയും

അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് കു​ഞ്ഞു​മോ​നെ ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. റി​മാ​ൻ​ഡ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് മൂ​ന്നു ദി​വ​സം മു​മ്പാ​ണ് ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​തി​ന്‍റെ പേ​രി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി ഭാ​ര്യ​യു​മാ​യി വ​ഴ​ക്കാ​യി. തു​ട​ർ​ന്ന്, ഭാ​ര്യ​യെ​യും ര​ണ്ട് മ​ക്ക​ളെ​യും ഇ​വ​രു​ടെ സ​ഹോ​ദ​ര​ൻ രാ​ത്രി​യി​ലെ​ത്തി പു​ന്ന​പ്ര​യി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പി​ന്നീ​ട് രാ​ത്രി 12 ഓ​ടെ കു​ഞ്ഞു​മോ​ൻ വീ​ടി​ന് തീ​യി​ടു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

സംഭവത്തിൽ ഗൃ​ഹ​നാ​ഥ​നെ​തി​രെ അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ശേ​ഷം കു​ഞ്ഞു​മോ​ൻ ഒ​ളി​വി​ൽ പോ​യി. പൊ​ങ്ങ് വ​ള്ളം ഉ​ട​മ​ക​ൾ അ​മ്പ​ല​പ്പു​ഴ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​ച്ച്.​സ​ലാം എം.​എ​ൽ.​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എ.​എ​സ്. സു​ദ​ർ​ശ​ന​ൻ, സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി എ.​ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button