KeralaLatest NewsNews

കൈപ്പത്തി വെട്ടിമാറ്റിയ ജോസഫ് മാഷിന്റെ ജീവിത കഥ സംപ്രേഷണം ചെയ്ത ചാനലിന് ഭീഷണി

കമന്റ് ബോക്‌സ് ഓഫ് ചെയ്ത് സന്തോഷ് ജോര്‍ജ് കുളങ്ങര

തിരുവനന്തപുരം: തീവ്രവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ ജോസഫ് മാഷിന്റെ ജീവിത കഥ സംപ്രേഷണം ചെയ്ത സഫാരി ചാനലിന് ഭീഷണി കമന്റുകള്‍. ചാനലിലെ പ്രമുഖ പരിപാടിയായ ‘ചരിത്രം എന്നിലൂടെ’ എന്ന ഷോയ്ക്ക് നേരെയാണ് സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. പരിപാടിയില്‍ പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ എപ്പിസോഡുകള്‍ക്ക് നേരെയാണ് സാമുദായിക സ്പര്‍ധ ഉളവാക്കുന്ന തരത്തിലുള്ള സൈബര്‍ ആക്രമണം ഉടലെടുത്തത്.

Read Also: സ്കൂൾ വിദ്യാർത്ഥി അഗ്‌നിക്കോല തെയ്യം അവതരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

ജോസഫ് മാഷിന്റെ കൈയ്യേ വെട്ടിയുള്ളൂ, ഇനി തലയും വെട്ടും എന്നതുള്‍പ്പെടെയുള്ള കമന്റുകള്‍ ഇടമുറിയാതെ എത്തിയതോടെ സഫാരി ടിവിയുടെ യൂട്യൂബ് ചാനലിന്റെ കമന്റ് ബോക്‌സ് സന്തോഷ് ജോര്‍ജ് കുളങ്ങര ഓഫ് ചെയ്തു. ഇസ്ലാമിന് അനുകൂലമായ കമന്റുകളും ചാനലിന് എതിരായ കമന്റുകളും വന്നതോടെ സന്തോഷ് ജോര്‍ജ് കുളങ്ങര കമന്റ് ബോക്‌സ് ഓഫ് ചെയ്യുകയായിരുന്നു. ചില കമന്റുകള്‍ സമുദായിക സ്പര്‍ധ വളര്‍ത്തുന്നവയാണെണും അതിന് വേണ്ടിയുള്ള ഒരു പ്ലാറ്റ്‌ഫോമായി മാറാന്‍ സഫാരിക്ക് താല്‍പര്യമില്ലെന്നും ചാനല്‍ മേധാവി പറഞ്ഞു. ജോസഫ് മാഷ് അഭിമുഖത്തില്‍ ഇസ്ലാമിനെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തി എന്ന് കാണിച്ചായിരുന്നു കുറെ കമന്റുകള്‍. പല കമന്റുകളും ഫേക്ക് ഐഡിയില്‍ നിന്നുള്ളവ ആയിരുന്നു.

2010ലെ കൈവെട്ട് കേസിലെ ഇരയായിരുന്നു തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം പ്രൊഫസറായിരുന്ന ടിജെ ജോസഫ്. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥികള്‍ക്ക് മതസ്പര്‍ധ വളര്‍ത്തും വിധം ചോദ്യ പേപ്പര്‍ തയ്യാറാക്കിയെന്ന പത്ര വാര്‍ത്തയെ തുടര്‍ന്ന് പ്രൊഫസര്‍ക്ക് നേരെ താലിബാന്‍ മോഡല്‍ ആക്രമണം നടത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button