അഹമ്മദാബാദ്: ‘ഗുജറാത്ത് മോഡല്‍’ കേരളത്തിലേയ്ക്ക് കൊണ്ടുവരാന്‍ മന്ത്രി ചിഞ്ചുറാണി . ഇതിനായി ഗുജറാത്തിലെ ദേശീയ ക്ഷീര വികസനബോര്‍ഡ് ആസ്ഥാനവും ബനാസ് ഡയറിയുടെ സിഎന്‍ജി പ്ലാന്റും മന്ത്രി സന്ദര്‍ശിച്ചു. ഗുജറാത്തിലെ ബനാസ് ഡയറി സിഎന്‍ജി പ്ലാന്റിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഗുജറാത്തിനെ മന്ത്രി പുകഴ്ത്തുകയും ചെയ്തു. കേരളത്തില്‍ നിന്നുള്ള ഉന്നതതല സംഘത്തോടൊപ്പമാണ് മന്ത്രിയുടെ ഗുജറാത്ത് സന്ദര്‍ശനം. പൂര്‍ണമായും ചാണകം മാത്രം ഉപയോഗിച്ച് വാണിജ്യ അടിസ്ഥാനത്തിലാണ് പ്ലാന്റില്‍ സിഎന്‍ജി ഉല്‍പ്പാദിപ്പിക്കുന്നതെന്നും ഇതിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനവും ലഭിക്കുന്നുവെന്നും ചിഞ്ചു റാണി ചൂണ്ടിക്കാണിച്ചു.
Read Also: ചരിത്ര സത്യങ്ങളെ കാവിപുതപ്പിച്ചാൽ ചരിത്രം ചരിത്രമല്ലാതായി മാറില്ല: മുഖ്യമന്ത്രി
ഗുജറാത്തിലെ ബനാസ് ഡയറിയുടെ സി എന്‍ ജി പ്ലാന്റ് ആണ് ചിത്രത്തില്‍ കാണുന്നത്. കര്‍ഷകരുടെ വീടുകളില്‍ പോയി ചാണകം വാങ്ങി പ്ലാന്റില്‍ കൊണ്ടുവരുന്നു. കര്‍ഷകര്‍ക്ക് അതിന് അധിക വരുമാനവും ലഭിക്കുന്നു. പൂര്‍ണമായും ചാണകം മാത്രം ഉപയോഗിച്ച് വാണിജ്യ അടിസ്ഥാനത്തില്‍ സിഎന്‍ജി ഉല്‍പ്പാദിപ്പിക്കുന്നു. പ്രതിദിനം 40 ടണ്‍ ചാണകം കൊണ്ട് 800 കിലോ ഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നു. ഉപ ഉല്‍പ്പന്നങ്ങളായി ഓര്‍ഗാനിക് വളവും ഉണ്ടാക്കുന്നു എന്നാണ് മന്ത്രിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.
ഗുജറാത്തില്‍ വിജയകരമായി നടപ്പിലാക്കിവരുന്ന ചാണക സംസ്‌കരണത്തിന്റെ പൈലറ്റ് പദ്ധതി കേരളത്തില്‍ തുടങ്ങുന്നതിനും പാലിലെ അഫ്‌ലാടോക്‌സിന്‍ ഉള്‍പ്പെടെയുള്ള ഗുണനിലവാര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതും, പശുക്കളിലെ ഭ്രൂണമാറ്റ സാങ്കേതികവിദ്യ കേരളത്തില്‍ വ്യാപിപ്പിക്കുന്നതും സംബന്ധിച്ച് വിവിധ വിഷയങ്ങളില്‍ ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച നടത്തിയതായും ചിഞ്ചുറാണി പറഞ്ഞു.
Post Your Comments