ന്യൂഡൽഹി: രാജ്യത്തെ ഒമ്പത് കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 21000 കോടിയിലധികം രൂപ കൈമാറാനൊരുങ്ങി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 16-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറത്തിറക്കും.
Read Also: യുവ ശാസ്ത്രജ്ഞരും അവരുടെ കണ്ടുപിടുത്തങ്ങളും നമ്മുടെ രാജ്യത്തിന് ആവശ്യം: പ്രധാനമന്ത്രി
രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് കർഷക ഗുണഭോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പദ്ധതിയിൽ ഗുണഭോക്താവായ ഓരോ കർഷകനും 2000 രൂപ അക്കൗണ്ടിൽ ലഭിക്കും. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ നടക്കുന്ന പരിപാടിയിലാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 16-ാം ഗഡു പ്രധാനമന്ത്രി പുറത്തിറക്കുന്നത്.
ഇതുവരെ പദ്ധതിയുടെ പ്രയോജനം 11 കോടിയിലധികം കർഷകർക്ക് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ കർഷകർക്ക് ഒരു വർഷം 6,000 രൂപയാണ് നൽകുന്നത്. പദ്ധതിയുടെ 15-ാം ഗഡു 2023 നവംബർ 27 ന് റിലീസ് ചെയ്തിരുന്നു. കർഷകരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടിയാണ് 2019 ഫെബ്രുവരി 24 ന് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന ആരംഭിച്ചത്.
Post Your Comments