Latest NewsNewsIndia

ഒമിക്രോണ്‍ വകഭേദം അതിവേഗത്തില്‍ വ്യാപിക്കുന്നു; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത

 

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം. സംസ്ഥാനതലത്തില്‍ അവലോകനം നടത്താനും ആരോഗ്യമന്ത്രി വിളിച്ച അവലോകന യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

Read Also: പൂജയ്ക്കിടെ കാമുകിയെ പീഡിപ്പിച്ചു: മന്ത്രവാദിയുടെ ലിംഗം മുറിച്ചുമാറ്റി, തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്

കോവിഡ് പ്രതിരോധത്തിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം തുടരണമെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു. സാഹചര്യങ്ങളും തയ്യാറെടുപ്പുകളും വിലയിരുത്താന് സംസ്ഥാന തലത്തില്‍, ജില്ല ഭരണകൂടങ്ങളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും യോഗങ്ങള്‍ ചേരാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

നാളെയും മറ്റന്നാളുമായി അവലോകന യോഗങ്ങള്‍ നടക്കും. തിങ്കള്‍,ചൊവ്വ ദിവസങ്ങളിലായി ആശുപത്രികളില്‍ മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കും. കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തില്‍, സംസ്ഥാന ആരോഗ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. രാജ്യത്തെ കോവിഡ് കേസുകള്‍ പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി യോഗം വിളിച്ചത്.

കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ രാജ്യത്ത് 6050 പുതിയ കോവിഡ് കേസുകളും 14 മരണങ്ങളും സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ പ്രതിദിന കോവിഡ് കേസുകളില്‍ 13 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. 3.39 ശതമാനം ആണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് രോഗം ബാധിക്കപ്പെടുന്നവരില്‍ 60 ശതമാനം പേരിലും ഒമിക്രോണ്‍ വകഭേദമായ എക്സ്ബിബി വണ്‍ വൈറസിന്റെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button