ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

‘പ്രളയം സ്റ്റാര്‍ എന്ന് വിളിക്കാന്‍ എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്’: ടൊവിനോ തോമസ്

കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളതിൽ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് ടൊവിനോ തോമസ്. 2018ലെ മഹാപ്രളയത്തില്‍ സന്നദ്ധ പ്രവര്‍ത്തകനായി ടൊവിനോ തോമസ് സജീവമായിരുന്നു. ടൊവിനോയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു. എന്നാല്‍, പിന്നീട് ടൊവിനോയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇടയാക്കി.

ടൊവിനോയുടെ സിനിമകള്‍ ഇറങ്ങുമ്പോഴാണ് പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നതെന്ന തരത്തിലുള്ള വിദ്വേഷ പ്രചരണങ്ങളായിരുന്നു നടന്നത്. പ്രളയം കഴിഞ്ഞപ്പോള്‍ ടൊവിനോയെ ‘പ്രളയം സ്റ്റാര്‍’ എന്ന് വിളിച്ചും ട്രോളന്മാർ പരിഹസിച്ചിരുന്നു.

അത്തരം ട്രോളുകളും വിമര്‍ശനങ്ങളും തന്നെ ഏറെ വേദനിപ്പിച്ചു എന്നാണ് ടൊവിനോ ഇപ്പോൾ തുറന്ന് പറയുന്നത്. ‘2018’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് ടൊവിനോ ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തില്‍ വന്ദേഭാരത് ഉടന്‍ സര്‍വീസ് ആരംഭിക്കും
ടൊവിനോ തോമസിന്റെ വാക്കുകൾ ഇങ്ങനെ;

‘ആ സമയത്ത് ഒരു രണ്ടാഴ്ച കൂടി മഴ പെയ്താല്‍ നമ്മളൊക്കെ മുങ്ങി പോകുമെന്നല്ലേ നമ്മളൊക്കെ കരുതിയിരുന്നത്. ചാവാന്‍ നില്‍ക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കുമോ? അതിനുള്ള ബുദ്ധിയോ ദീര്‍ഘ വീക്ഷണമോ എനിക്കുണ്ടായിരുന്നില്ല. എല്ലാവര്‍ക്കുമുള്ള പേടിയും ആശങ്കയുമാണ് എനിക്കുമുണ്ടായിരുന്നത്. പ്രളയ സമയത്ത് എന്നെ കുറിച്ച് നല്ല കാര്യങ്ങള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. എന്നാല്‍ കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

പ്രളയം കഴിഞ്ഞപ്പോള്‍ എന്നെ പ്രളയം സ്റ്റാര്‍ എന്ന് വിളിക്കാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്? ‘മായാനദി’ ഇറങ്ങിയതു കൊണ്ടാണ് പ്രളയം വന്നതെന്ന തരത്തില്‍ വരെ പ്രചാരണമുണ്ടായി. ഇതൊക്കെ ആരാണ് പറയുന്നതെന്ന് എനിക്കറിയില്ല. എന്റെ സിനിമ ഇറങ്ങുമ്പോള്‍ മഴ പെയ്യും. ഞാന്‍ ഈ നാടിനെന്തോ ആപത്താണ്, ഞാനൊരു ദുശ്ശകുനമാണ്, ‘മായാനദി’ ഇറങ്ങിയതുകൊണ്ടാണ് നദികള്‍ കവിഞ്ഞൊഴുകിയത് എന്നൊക്കെയാണ് പറയുന്നത്. തമാശയൊക്കെ ഞാനും ആദ്യം എന്‍ജോയ് ചെയ്തു. പിന്നെ അത് വളരെ സീരിയസായി. ഡിങ്കോയിസം ഒക്കെ മതമായതുപോലെ ഇങ്ങനെ ഒരു സംഭവത്തിലേക്ക് വന്നു.

പെണ്ണ് കേസുപോലെ, ലഹരി കേസുപോലെ മ്ലേച്ഛം ആണോ അനിൽ ആൻ്റണിയുടെ രാഷ്ട്രീയ രംഗപ്രവേശം, ജനങ്ങൾ തീരുമാനിക്കട്ടെ: അഞ്‍ജു പാർവതി

ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശ്ശേ, വേണ്ടായിരുന്നു എന്ന് പറയാമായിരുന്നു. ഇതിപ്പോള്‍ ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്ക് മനസിലാവുന്നില്ല. അടുത്ത പ്രാവശ്യം പ്രളയം വന്നപ്പോള്‍ ഞാന്‍ ഇറങ്ങണോ എന്ന് ആലോചിച്ചു. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. അങ്ങനെയുള്ള അവസ്ഥ വന്നിരുന്നു. ആ സമയത്ത് വെറുക്കപ്പെടാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്ക് മനസിലായില്ല. എനിക്കതില്‍ പരിഭവമില്ല. പരാതിയില്ല. അതിന് ശേഷവും സിനിമ ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button