
കോട്ടയം: കാരാപ്പുഴയില്‍ മുൻ വൈരാഗ്യത്തെത്തുടർന്ന് ദമ്പതികളെ വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ രണ്ടുപേർ പൊലീസ് പിടിയിൽ. വേളൂര്‍ കാരപ്പുഴ പതിനാറില്‍ച്ചിറ പുത്തന്‍പുരയില്‍ ആദര്ശ്മോന് (22), വേളൂര്‍ കാരാപ്പുഴ പതിനാറില്‍ച്ചിറ പുത്തന്‍പുരയില്‍ ഗോകുല്‍ ശിവപ്രസാദ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read Also : ജയിലുകളിൽ പുറത്തുനിന്നുള്ള സംഘങ്ങളെത്തി നടത്തുന്ന മതപരമായ ചടങ്ങുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു
ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഇരുവരും ചേര്‍ന്ന് കാരാപ്പുഴ പതിനാറില്‍ച്ചിറയില്‍ താമസിക്കുന്ന പ്രമോദിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി പ്രമോദിന്റെ കയ്യില്‍ ഉണ്ടായിരുന്ന പൈപ്പ്റേഞ്ച് കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇത് കണ്ടു തടസം പിടിക്കാന്‍ ചെന്ന പ്രമോദിന്റെ ഭാര്യയേയും ഇരുവരും ചേര്‍ന്ന് മർദ്ദിച്ചു. തുടര്‍ന്ന്, വീട്ടിലെ ഗൃഹോപകരണങ്ങള്‍ അടിച്ചു നശിപ്പിക്കുകയും ചെയ്തു.
ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments