Latest NewsKeralaNews

കാട്ടാനശല്യം രൂക്ഷമായ പറമ്പിക്കുളത്ത് അരിക്കൊമ്പൻ കൂടി വന്നാൽ ജനജീവിതം ദുസഹമാകും: കോടതി ഉത്തരവിനെതിരെ പ്രതിഷേധ സമരം

പാലക്കാട്: കാട്ടാന ശല്യം രൂക്ഷമായ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റാനുള്ള കോടതി ഉത്തരവിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. പറമ്പിക്കുളത്തേക്ക് അരിക്കൊമ്പൻ കൂടി വരുന്നതോടെ ജനജീവിതം ദുസഹമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. അരിക്കൊമ്പന്റെ വരവിനെതിരെ ആനപ്പാടിയിൽ ജനകീയ പ്രതിഷേധ സമരം നടത്തും. നെന്മാറ എംഎൽഎ കെ. ബാബു ഉദ്ഘാടനം ചെയ്യും.

അരിക്കൊമ്പനെ കൊണ്ടുവരുന്ന നടപടി തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും എംഎല്‍എ കെ ബാബു കത്ത് നല്‍കിയിരുന്നു.

പറമ്പിക്കുളത്ത് റേഷന്‍കടയും പലചരക്ക് കടകളും ഉണ്ട്. ആദിവാസികള്‍ ഉള്‍പ്പടെയുളള കുടുംബങ്ങള്‍ ആശങ്കയിലാണെന്നും എംഎല്‍എ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button