ഇടുക്കി:അരികൊമ്പന് ദൗത്യം ഈസ്റ്ററിന് ശേഷം മതിയെന്ന് ധാരണ. അന്തിമ തീരുമാനം വിധിപ്പകര്‍പ്പ് ലഭിച്ചശേഷമാകും ഉണ്ടാവുക. ആധുനിക സംവിധാനമുള്ള റേഡിയോ കോളര്‍ നിലവില്‍ വനംവകുപ്പിന്റെ കൈവശമില്ല. ആസാമില്‍ നിന്നും റേഡിയോ കോളര്‍ എത്താന്‍ താമസമുണ്ടാകും. പൊതു അവധി ദിനങ്ങളില്‍ ആനയെ പിടികൂടണ്ടെന്നും ധാരണയായി.
അരിക്കൊമ്പനെ പിടികൂടി പറമ്പികുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റവന്യൂ, പൊലീസ്, അഗ്നിരക്ഷ വിഭാഗങ്ങള്‍ ആവശ്യമായ സഹായം നല്‍കണം. പിടികൂടുന്നതിന്റെ സോഷ്യല്‍ മീഡിയ ആഘോഷങ്ങള്‍ വേണ്ട എന്നും ഹൈക്കോടതി പറഞ്ഞു. പറമ്പികുളത്തേക്ക് മാറ്റാന്‍ വിദഗ്ധ സമിതി സമര്‍പ്പിച്ച ശുപാര്‍ശയിലാണ് ഉത്തരവ്. ഇവിടെ അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്ഥയുണ്ടെന്ന് വിദഗ്ധ സമിതി കോടതിയെ അറിയിച്ചു. ദൗത്യം തിങ്കളാഴ്ചക്ക് ശേഷം നടത്താമെന്നാണ് വനം വകുപ്പിന്റെ ആലോചന.
Post Your Comments