Latest NewsNewsBusiness

ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടത്തോടെ ആരംഭിച്ച് വ്യാപാരം

നിഫ്റ്റി 26 പോയിന്റ് നേട്ടത്തിൽ 17,424- ലാണ് വ്യാപാരം ആരംഭിച്ചത്

ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തോടെ ആരംഭിച്ച് വ്യാപാരം. ആഭ്യന്തര സൂചികകൾ ഇന്ന് പൂർവ്വാധികം ശക്തിയോടെയാണ് വ്യാപാരത്തിലേക്ക് പ്രവേശിച്ചത്. ബിഎസ്ഇ സെൻസെക്സ് 98 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,205- ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 26 പോയിന്റ് നേട്ടത്തിൽ 17,424- ലാണ് വ്യാപാരം ആരംഭിച്ചത്. മഹാവീർ ജയന്തിയെ തുടർന്ന് ഇന്നലെ ഓഹരി വിപണിക്ക് അവധിയായിരുന്നു.

വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ ബജാജ് ഫിനാൻസ്, ഹീറോ മോട്ടോർകോർപ്, കോൾ ഇന്ത്യ, ഒഎൻജിസി, ബജാജ് ഫിൻസെർവ് തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, എച്ച്സിഎൽ ടെക്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, അദാനി എന്റർപ്രൈസസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

Also Read: കണ്ണൂരിൽ ക്ഷേത്രത്തിന് തീപിടുത്തം: ശ്രീകോവിൽ പൂർണമായും കത്തിനശിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button