KannurLatest NewsKeralaNews

കണ്ണൂരിൽ ക്ഷേത്രത്തിന് തീപിടുത്തം: ശ്രീകോവിൽ പൂർണമായും കത്തിനശിച്ചു

തീപിടുത്തത്തിൽ ആളപായമില്ല

കണ്ണൂർ തളിപ്പറമ്പിൽ ക്ഷേത്രത്തിന് തീപിടിച്ചു. കീഴാറ്റൂർ ഭഗവതി ക്ഷേത്രത്തിലാണ് തീപടർന്നത്. സംഭവത്തിൽ ക്ഷേത്രത്തിന്റെ ശ്രീകോവിൽ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. തീപിടുത്തത്തിൽ ആളപായമില്ല. ഇന്നലെ രാത്രി 12 മണിയോടെയാണ് ക്ഷേത്രത്തിൽ തീ പടർന്നത്.

ഏതാനും ദിവസങ്ങളായി ക്ഷേത്രത്തിൽ പൂരാഘോഷ പരിപാടികൾ നടന്നിരുന്നു. പൂരാഘോഷ പരിപാടികൾ കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും മടങ്ങിയതിന് പിന്നാലെയാണ് തീപിടിച്ചത്. തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിശമനസേനയും, നാട്ടുകാരും സംയുക്തമായാണ് തീ അണച്ചത്. അതേസമയം, തീപിടുത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് വലിയ തുകയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്.

Also Read: കേസ് വിജയിപ്പിക്കാൻ പ്രവർത്തിച്ചത് സർക്കാർ, മധുവിന് നീതി ലഭിച്ചു: ചിന്ത ജെറോം

shortlink

Related Articles

Post Your Comments

Related Articles


Back to top button