ErnakulamLatest NewsKeralaNattuvarthaNews

‘ആര്‍ഡിഎക്‌സ്’ സെറ്റില്‍ നിന്നും ഷെയ്ന്‍ നിഗം പ്രശ്‌നങ്ങളുണ്ടാക്കി ഇറങ്ങിപ്പോയി: ഷൂട്ടിങ് മുടങ്ങിയാതായി റിപ്പോർട്ട്

കൊച്ചി: നഹാസ് ഹിദായത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ആര്‍ഡിഎക്സ്’ എന്ന ചിത്രത്തിന്റെ സെറ്റില്‍ യുവതാരം ഷെയ്ന്‍ നിഗം പ്രശ്‌നങ്ങളുണ്ടാക്കിയാതായി സൂചിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകൾ സജീവമാകുന്നു. മുതിര്‍ന്ന താരങ്ങളടങ്ങിയ ഷൂട്ടിങ് സെറ്റില്‍ നിന്ന് ഷെയ്ന്‍ നിഗം അര്‍ദ്ധരാത്രി ഇറങ്ങിപ്പോയതു കാരണം ഷൂട്ടിങ് മുടങ്ങിയതായാണ് സിനിമാ ഗ്രൂപ്പുകള്‍ വ്യക്തമാക്കിയിട്ടുള്ളത്.

തനിക്ക് മറ്റ് താരങ്ങളേക്കാള്‍ പ്രാധാന്യം നല്‍കണമെന്നുള്ള ഷെയ്ന്‍ നിഗത്തിന്റെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ലഭ്യമായ വിവരം. മുതിര്‍ന്ന അഭിനേതാക്കളായ ലാല്‍, ബാബു ആന്റണി, ബൈജു സന്തോഷ്, സഹതാരങ്ങളായ ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ക്കൊപ്പം ഷൂട്ടിങ് നടക്കുന്നതിനിടെ അര്‍ദ്ധരാത്രി ഷെയ്ന്‍ നിഗം സെറ്റില്‍ നിന്ന് ഇറങ്ങിപ്പോക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം.

പ്രസവിച്ചതിന് പിന്നാലെ യുവതി കുഞ്ഞിനെ ഉപേക്ഷിച്ചു: രക്ഷയായത് ഡോക്ടര്‍മാരുടേയും പോലീസിന്റേയും സമയോചിത ഇടപെടല്‍

ഇതിനിടെ ‘നാടകം വേണ്ട’ എന്ന ആന്റണി പെപ്പെയുടെ സമൂഹ മാധ്യമ കുറിപ്പും ശ്രദ്ധനേടിയിരുന്നു. യഥാര്‍ഥ ജീവിതത്തിലും അഭിനയിക്കുന്നവര്‍ക്കു സമര്‍പ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് ആന്റണി വര്‍ഗീസ് പോസ്റ്റ് പങ്കുവച്ചത്. ആന്റണിയുടെ പോസ്റ്റ് ആര്‍ഡിഎക്‌സ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന വിവാദത്തെപ്പറ്റിയാണെന്നാണ് സൂചന. എന്നാല്‍, ഇതിനിടെ ആര്‍ഡിഎക്‌സിന്റെ ഷൂട്ടിങ് സുഗമമായി മുന്നോട്ട് പോകുന്നതായി ഷെയ്ന്‍ നിഗം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button