Latest NewsKeralaNews

അന്വേഷണത്തിൽ പങ്കാളികളായ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര ഏജൻസികളെയും അഭിനന്ദിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ യാത്രക്കാരെ അക്രമിച്ച് തീ കൊളുത്തിയ സംഭവത്തിലെ പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടൻ തന്നെ കുറ്റക്കാരെ കണ്ടെത്തുവാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: കോൺഗ്രസിനെ ഞെട്ടിച്ച് കന്നഡ സൂപ്പര്‍ താരങ്ങള്‍ ബി.ജെ.പിയിലേക്ക്; കിച്ച സുദീപും ദര്‍ശനും ഇന്ന് അംഗത്വമെടുക്കും

സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്ട്രയിലെ രത്നഗിരിക്ക് സമീപം പിടികൂടാൻ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതി പോലീസ് കസ്റ്റഡിയിലായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ അക്രമിയെ മൂന്നു ദിവസത്തിനുള്ളിൽ തന്നെ പിടികൂടാൻ കഴിഞ്ഞത് കേരള പോലീസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജൻസികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണ്. അന്വേഷണത്തിൽ പങ്കാളികളായ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും മഹാരാഷ്ട്ര എടിഎസ്, കേന്ദ്ര ഇന്റലിജൻസ്, റെയിൽവെ അടക്കം സഹകരിച്ച മറ്റ് ഏജൻസികളെയും അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഇന്ത്യയിലെ സമാധാനത്തിന്റെ തുരുത്താണ് കേരളം,രാഷ്ട്രീയ നേട്ടം കൊയ്യാനാണ് എലത്തൂരില്‍ ട്രെയിനിന് തീയിട്ടത്: കെ.ടി ജലീല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button