KollamLatest NewsKeralaNattuvarthaNews

മുൻവൈരാ​ഗ്യം മൂലം ത​ട​ഞ്ഞ് നി​ർ​ത്തി ആ​ക്ര​മി​ച്ചു : പ്രതികൾ അറസ്റ്റിൽ

ചാ​ത്ത​ന്നൂ​ർ താ​ഴം വ​ട​ക്ക് കു​ന്നു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ബി​ജു എ​ന്ന പ്ര​സാ​ദ് (39), കോ​യി​പ്പാ​ട് എം.​എ​സ് വി​ലാ​സ​ത്തി​ൽ സു​മേ​ഷ് (38) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്

കൊ​ല്ലം: ത​ട​ഞ്ഞ് നി​ർ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിൽ. ചാ​ത്ത​ന്നൂ​ർ താ​ഴം വ​ട​ക്ക് കു​ന്നു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ബി​ജു എ​ന്ന പ്ര​സാ​ദ് (39), കോ​യി​പ്പാ​ട് എം.​എ​സ് വി​ലാ​സ​ത്തി​ൽ സു​മേ​ഷ് (38) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. ചാ​ത്ത​ന്നൂ​ർ പൊ​ലീ​സാണ് ഇവരെ പി​ടി​കൂടിയത്.

Read Also : മധു കൊലക്കേസ് പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാക്കി: വിവാദമായപ്പോൾ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്ത് തലയൂരി

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടോ​ട് കൂ​ടിയാണ് സംഭവം. പാ​ട്ടു​പ​ണ ക്ഷേ​ത്ര​ത്തി​ലെ ഘോ​ഷ​യാ​ത്ര ക​ണ്ട് നി​ൽ​ക്കു​ക​യാ​യി​രു​ന്ന കോ​യി​പ്പാ​ട് സ്വ​ദേ​ശി​യാ​യ സു​രേ​ഷ് കു​മാ​ർ റോ​ഡി​ൽ വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ത​ടസ​മാ​യി നി​ന്നി​രു​ന്ന പ്ര​തി​ക​ളോ​ട് മാ​റി നി​ൽ​ക്കാ​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധ​ത്തി​ൽ പ്ര​തി സു​മേ​ഷ് സു​രേ​ഷി​നെ ത​ട​ഞ്ഞ് നി​ർ​ത്തു​ക​യും തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കുത​ർ​ക്ക​ത്തി​ൽ പ്ര​തി പ്ര​സാ​ദ് പാ​റ​ക​ല്ല് ഉ​പ​യോ​ഗി​ച്ച് ഇ​യാ​ളു​ടെ ത​ല​യ്ക്ക​ടി​ച്ച് മു​റി​വേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇവരെ പിടികൂടാൻ ശ്രമിച്ച ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സുകാരെയും ഇ​വ​ർ ആ​ക്ര​മി​ച്ചു.

ഇ​ൻ​സ്പെ​ക്ട​ർ ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം എ​ത്തി​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ൻ​സ്പെ​ക്ട​ർ ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ ആ​ശ.​വി.​രേ​ഖ, പ്ര​ജീ​ബ് സി​പി​ഒ പ്ര​ശാ​ന്ത്, അ​നി​ൽ​കു​മാ​ർ, വ​രു​ണ്‍, പ്ര​വീ​ണ്‍​കു​മാ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button