ThiruvananthapuramLatest NewsKeralaNattuvarthaNews

കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങി ഒമ്പതുവയസുകാരന് ദാരുണാന്ത്യം

ബാലരാമപുരം അന്തിയൂർ സ്വദേശി ആദിത്യൻ ആണ് മരിച്ചത്

തിരുവനന്തപുരം: കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങിയ ഒമ്പതുവയസുകാരൻ മരിച്ചു. ബാലരാമപുരം അന്തിയൂർ സ്വദേശി ആദിത്യൻ ആണ് മരിച്ചത്.

Read Also : ആർബിഐ: മോണിറ്ററി പോളിസി മീറ്റിംഗ് ഇന്ന് അവസാനിക്കും, ധനനയ പ്രഖ്യാപനം നാളെ

ഞായറാഴ്ച വൈകിട്ടാണ് സംഭവം. കുട്ടി കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ബലൂൺ പുറത്തെടുത്തു. എന്നാൽ, ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ബുധനാഴ്ച രാവിലെ മോശമായി. തുടർന്ന്, ഉച്ചയോടെ മരിക്കുകയായിരുന്നു.

Read Also : കോഴിക്കോട് ട്രെയിൻ ആക്രമണം: പ്രതിയെ പിടികൂടിയത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് എഡിജിപി

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button