
ബജറ്റിൽ ലക്ഷ്യമിട്ടതിനേക്കാൾ കോടികളുടെ അധിക വരുമാനം നേടി രജിസ്ട്രേഷൻ വകുപ്പ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2022-23 സാമ്പത്തിക വർഷം 5,662.12 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. എന്നാൽ, ബജറ്റിൽ ലക്ഷ്യം വച്ചതാകട്ടെ 4,524.25 കോടിയായിരുന്നു. ഇതോടെ, 1,137.87 കോടി രൂപയുടെ അധിക വരുമാനമാണ് രജിസ്ട്രേഷൻ വകുപ്പ് നേടിയിരിക്കുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 4,138.57 കോടി രൂപയും, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ 1,523.54 കോടി രൂപയുമാണ് ലഭിച്ചിട്ടുള്ളത്.
2022- 23 സാമ്പത്തിക വർഷം ആകെ 10,36,863 ആധാരങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് എറണാകുളം ജില്ലയിൽ നിന്നാണ്. തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്താണ്. ഏറ്റവും കുറവ് വരുമാനം നേടിയത് വയനാട് ജില്ലയിൽ നിന്നാണ്. ന്യായവില വർദ്ധന മുന്നിൽ കണ്ടതിനാൽ മാർച്ച് മാസത്തിൽ രജിസ്ട്രേഷനുകളുടെ എണ്ണം താരതമ്യേന ഉയർന്നിരുന്നു. മാർച്ചിൽ മാത്രം 1,37,906 ആധാരങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇതിലൂടെ 950.37 കോടിയുടെ വരുമാനവും നേടാൻ സാധിച്ചിട്ടുണ്ട്.
Also Read: 9 ജില്ലകളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Post Your Comments