തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോർഡിലേക്ക്. അവസാന പ്രവൃത്തി ദിനമായ ശനിയാഴ്ച്ച ഡിസംബർ 23ന് പ്രതിദിന വരുമാനം 9.055 കോടി രൂപ എന്ന നേട്ടം കൈവരിച്ചത്. ഡിസംബർ മാസം 11 ന് നേടിയ 9.03 കോടി എന്ന നേട്ടമാണ് ഇപ്പോൾ മറികടന്നത്.
Read Also: ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്: ടിക്കറ്റിനൊപ്പം ഈ നമ്പറുകളും സേവ് ചെയ്യാം…
കെഎസ്ആർടിസി മാനേജ്‌മെന്റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായാണ് റെക്കോർഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നിൽ രാപകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും കൂടാതെ സൂപ്പർവൈർമാരെയും ഓഫീസർമാരെയും അഭിനന്ദിക്കുന്നതായും സിഎംഡി അറിയിച്ചു. ശരിയായ മാനേജ്‌മെന്റും കൃത്യമായ പ്ലാനിംഗും നടത്തിയതിനാൽ കൂടുതൽ ബസ്സുകൾ നിരത്തിൽ ഇറക്കുവാൻ സാധിച്ചു. ഓഫ് റോഡ് നിരക്ക് കുറച്ചും ഓപ്പറേറ്റ് ചെയ്ത ബസ്സുകൾ ഉപയോഗിച്ച് തന്നെ അധിക ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്തതും വിജയകരമായി മാറി. ശബരിമല സർവ്വീസിന് ബസ്സുകൾ നൽകിയപ്പോൾ അതിന് ആനുപാതികമായി സർവീസിന് ബസ്സുകളും ക്രൂവും നൽകുവാൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമായിരുന്നു. മുഴുവൻ ജീവനക്കാരും ഒരേ മനസ്സോടെ ആത്മാർത്ഥമായി ജോലി ചെയ്തതിന്റെ
ഫലമായാണ് 9.055 കോടി രൂപ എന്ന റെക്കോർഡ് വരുമാനം നേടുവാൻ കഴിഞ്ഞത്.
10 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് കെഎസ്ആർടിസി ലക്ഷ്യമിട്ടിട്ടുള്ളത്. എന്നാൽ കൂടുതൽ പുതിയ ബസുകൾ എത്തുന്നതിൽ നേരിടുന്ന കാലതാമസമാണ് അതിന് തടസമെന്നും ഇതിന് പരിഹാരമായി കൂടുതൽ ബസ്സുകൾ NCC ,GCC വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരികയുമാണെന്നും സിഎംഡി ബിജു പ്രഭാകർ ഐഎഎസ് അറിയിച്ചു.
Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ക്രിസ്തുമസ് വിരുന്ന് നാളെ
Post Your Comments