ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം വെട്ടിക്കുറക്കാൻ തീരുമാനിച്ചതിന് പിന്നാലെ ആഗോള വിപണിയിൽ ഡിമാൻഡ് ഉയരുന്നു. സൗദി അറേബ്യ, ഇറാഖ്, മറ്റ് ഗൾഫ് രാജ്യങ്ങൾ പ്രതിദിനം 10 ലക്ഷം ബാരൽ എണ്ണ ഉൽപ്പാദനം കുറയ്ക്കുമെന്ന് അറിയിച്ചിരുന്നു. ഇതോടെ, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ബെന്റ് ക്രൂഡോയിലിന്റെ വില അഞ്ച് ശതമാനത്തിലധികം കുതിച്ചുയർന്ന് ബാരലിന് 84 ഡോളറിന് മുകളിലായിട്ടുണ്ട്.
സൗദി അറേബ്യ പ്രതിദിനം 5,00,000 ബാരലും, ഇറാഖ് 2,11,000 ബാരലുമാണ് വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. യുഎഇ, കുവൈത്ത്, അൾജീരിയ, ഒമാൻ തുടങ്ങിയ രാജ്യങ്ങളും ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. റഷ്യ പ്രതിദിനം അരലക്ഷം ബാരൽ വരെയാണ് ഉൽപ്പാദനം കുറയ്ക്കുക. ഇത് വർഷാവസാനം വരെ നീളുമെന്ന് അറിയിച്ചിട്ടുണ്ട്. ലോകത്തിലെ മൊത്തം അസംസ്കൃത എണ്ണ ഉൽപ്പാദനത്തിന്റെ 40 ശതമാനത്തോളം സംഭാവന ഈ ഗ്രൂപ്പിന്റേതാണ്.
Also Read: ലക്ഷ്യമിട്ടതിനേക്കാൾ അധിക വരുമാനം നേടി രജിസ്ട്രേഷൻ വകുപ്പ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
Post Your Comments