എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി ഉൽപ്പാദക രാജ്യങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, പ്രതിദിനം പത്തുലക്ഷം ബാരൽ എണ്ണ വെട്ടിക്കുറയ്ക്കാനാണ് ധാരണയായത്. ഇതോടെ, അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുത്തനെ ഉയർന്നു. ജൂൺ മുതൽ എണ്ണ വില താരതമ്യേന കുറവായിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും വില വർദ്ധിച്ചത്.
ഉൽപ്പാദനം കുറയ്ക്കാൻ തീരുമാനിച്ചതോടെ, ബ്രെന്റ് ഇനം ക്രൂഡോയിൽ വില 3.6 ശതമാനം ഉയർന്ന് ബാരലിന് 88.16 ഡോളറായി. അതേസമയം, എണ്ണവില ഉയരുന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തൽ.
Also Read: ഓൺലൈൻ ബാങ്കിംഗ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് സോവ വൈറസ്, മുന്നറിയിപ്പ് നൽകി എസ്ബിഐ
ഒപെക് പ്ലസ് രാജ്യങ്ങളുടെ യോഗത്തിൽ എണ്ണ ഉൽപ്പാദനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനങ്ങൾ എടുക്കും. കൂടാതെ, ഓരോ രാജ്യത്തിനും സ്വന്തം നിലയ്ക്ക് ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനുള്ള അനുമതി നൽകാനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ മാസം പ്രതിദിന ഉൽപ്പാദനം ഒരു ലക്ഷം ബാരൽ കുറയ്ക്കാൻ തീരുമാനിച്ചിരുന്നു.
Post Your Comments