നവംബർ മുതൽ എണ്ണ ഉൽപ്പാദന രംഗത്ത് പുതിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി ഒപെക് പ്ലസ് രാജ്യങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, നവംബറിൽ എണ്ണ ഉൽപ്പാദനം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ, 13 ഒപെക് രാജ്യങ്ങളും എണ്ണ ഉൽപ്പാദകരായ റഷ്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളും ഉൽപ്പാദനത്തിന്റെ അളവ് കുറയ്ക്കും. നവംബറോടെ ഉൽപ്പാദനത്തിൽ 20 ലക്ഷം ബാരൽ കുറയ്ക്കാനാണ് തീരുമാനം.
ഒക്ടോബർ ആദ്യവാരം ജനീവയിൽ ചേർന്ന യോഗത്തിലാണ് എണ്ണ ഉൽപ്പാദനവുമായി ബന്ധപ്പെട്ടുള്ള തീരുമാനം എടുത്തത്. അതേസമയം, ഈ തീരുമാനത്തോട് അമേരിക്ക വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യയുമായുള്ള ബന്ധം പുനപരിശോധിക്കേണ്ടി വരുമെന്നാണ് അമേരിക്കയുടെ നിലപാട്. കൂടാതെ, ഈ തീരുമാനം അമേരിക്കയുടെ താൽപര്യത്തിന് വിരുദ്ധവും, റഷ്യയ്ക്ക് ഗുണം ചെയ്യുന്നതുമാണെന്ന് അമേരിക്ക വ്യക്തമാക്കി.
Also Read: ഗുജറാത്തിൽ കോടികളുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്, പുതിയ നീക്കങ്ങൾ അറിയാം
കോവിഡ് പ്രതിസന്ധി കാലയളവിൽ ഒപെക് പ്ലസ് രാജ്യങ്ങൾ ഉൽപ്പാദനം കുറച്ചിരുന്നു. എന്നാൽ, ഇതാദ്യമായാണ് 20 ലക്ഷം ബാരലിന്റെ കുറവ് വരുത്താൻ രാജ്യങ്ങൾ തീരുമാനിച്ചത്.
Post Your Comments