ആഗോള വിപണിയിൽ എണ്ണ വില കുതിച്ചതോടെ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി ഒപെക്. പ്രതിദിനം 2.2 ദശലക്ഷം ബാരൽ എണ്ണ ഉൽപ്പാദനം കുറയ്ക്കാനാണ് തീരുമാനം. നിലവിൽ, ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 83.83 ഡോളറാണ്. ഈ വർഷം രണ്ടാം പാദത്തിന്റെ അവസാനം വരെ പ്രതിദിനം ഒരു ലക്ഷം ബാരൽ എണ്ണയാണ് സൗദി അറേബ്യ വെട്ടിക്കുറയ്ക്കുക. എണ്ണ ഉൽപ്പാദനവും കയറ്റുമതിയും പ്രതിദിനം 471,000 ബാരൽ കുറയ്ക്കുന്നതിനാണ് റഷ്യ തീരുമാനിച്ചിരിക്കുന്നത്.
ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈറ്റ്, കസാക്കിസ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങളും എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നത് തുടരുമെന്ന് ഒപെക് സെക്രട്ടറിയേറ്റ് അറിയിച്ചു. അമേരിക്കയിൽ നിന്നും മറ്റ് ഒപെക് ഇതര രാജ്യങ്ങളിൽ നിന്നുമുള്ള ഉൽപ്പാദനം വർദ്ധിച്ചതിനാൽ വിപണി സുസ്ഥിരമാക്കാനാണ് എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയുടെ ഈ ശ്രമം. അതേസമയം, ഉൽപ്പാദനം കുറയ്ക്കുന്നത് എണ്ണ വിലയിൽ വലിയ തോതിലുള്ള വർദ്ധനവിന് വഴിവയ്ക്കില്ലെന്നാണ് വിലയിരുത്തൽ.
Also Read: എഎപിയുടെ ദേശീയ ആസ്ഥാനം ഒഴിയണമെന്ന് സുപ്രീം കോടതി
Post Your Comments