അബുദാബി: 2045 ആകുമ്പോഴേക്കും എണ്ണ മേഖലയ്ക്ക് 12.1 ട്രില്യൺ ഡോളർ നിക്ഷേപം ആവശ്യമാണെന്ന് ഒപെക്. ആഗോള ഊർജ ആവശ്യം 23% വർദ്ധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഒപെക് അറിയിച്ചു. നിക്ഷേപം നടത്താൻ പ്രാപ്തമാക്കുന്ന സുസ്ഥിര അന്തരീക്ഷം എണ്ണ വ്യവസായത്തിന് ഉണ്ടെന്ന് ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സെക്രട്ടറി ജനറൽ ഹൈതം അൽ ഗൈസ് പറഞ്ഞു.
ദീർഘകാലാടിസ്ഥാനത്തിൽ പരിസ്ഥിതി സൗഹൃദ പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്നും ആവശ്യപ്പെട്ടു. സുഗമവും വേഗത്തിലുള്ളതുമായ പരിവർത്തനത്തിന് പുനരുപയോഗ ഊർജത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Post Your Comments