ന്യൂഡല്‍ഹി: ഏറ്റവുമധികം ജനപ്രീതിയുള്ള നേതാവായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്റലിജന്‍സ് സ്ഥാപനമായ മോണിങ് കണ്‍സള്‍ട്ടാണ് റാങ്കിംഗ് പുറത്തുവിട്ടത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനെയും പിന്തള്ളിയാണ് പ്രധാനമന്ത്രി ഒന്നാമതെത്തിയത്. മോര്‍ണിംഗ് കണ്‍സള്‍ട്ടിന്റെ കണക്ക് പ്രകാരം 76 ശതമാനം റേറ്റിംഗോടെയാണ് നരേന്ദ്രമോദി ഒന്നാമതെത്തിയത്.മെക്സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. മാര്‍ച്ച് 22 മുതല്‍ 28 വരെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വേ സംഘടിപ്പിച്ചത്. ഓരോ രാജ്യത്തുമുള്ള ആളുകളുടെ ഏഴ് ദിവസത്തെ വിവരങ്ങളും അഭിപ്രായങ്ങളും അടിസ്ഥാനമാക്കിയാണ് സര്‍വേ പൂര്‍ത്തീകരിച്ചത്. ഓണ്‍ലൈനായാണ് സര്‍വേ നടത്തിയത്.
Read Also: ട്രെയിൻ തീവെപ്പ് തീവ്രവാദി ആക്രമണമോ? സംശയങ്ങൾ ദുരീകരിക്കപ്പെടണമെന്ന് സന്ദീപ് വാര്യർ
കഴിഞ്ഞ ജനുവരി 26 മുതല്‍ 31 വരെയുള്ള സര്‍വേയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു പട്ടികയില്‍ ഒന്നാമത്. മെക്സിക്കന്‍ പ്രസിഡന്റ് രണ്ടാം സ്ഥാനത്തും സ്വിസ് പ്രസിഡന്റ് അലൈന്‍ ബെര്‍സെറ്റ് മൂന്നാം സ്ഥാനത്തുമായിരുന്നു. ജോ ബൈഡന് അന്ന് 40 ശതമാനം വോട്ടോടെ ഏഴാം സ്ഥാനത്തായിരുന്നു. ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ആയിരുന്നു 22 പേരുടെ പട്ടികയില്‍ അവസാന സ്ഥാനത്ത്.
Post Your Comments