കണ്ണൂര്‍: ലോകായുക്ത രാജിവയ്ക്കണമെന്ന് കെ സുധാകരന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കേസില്‍ വിചിത്രമായ വിധി കേരളത്തിന്റെ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് കെ.സുധാകരന് ആരോപിച്ചു. അഴിമതിക്ക് നേതൃത്വം നല്കിയ മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കാന്‍ ലോകായുക്ത അസംബന്ധങ്ങള്‍ കുത്തിനിറച്ചു. അബദ്ധജടിലമായ വിധി പ്രസ്താവിച്ചതിന്റെ ചേതോവികാരം പൊതുസമൂഹം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും കെ സുധാകരന് ആരോപിച്ചു.
ഫുള്‍ ബെഞ്ചിന് വിട്ടത് ആരെ സംരക്ഷിക്കാനാണെന്ന് ചോദിച്ച സുധാകരന് ലോകായുക്തയുടേത് കേരളീയ സമൂഹത്തെ ഇരുട്ടില്‍ നിര്‍ത്തുന്ന നടപടിയാണെന്നും ചൂണ്ടിക്കാട്ടി. ലോകായുക്തയുടെ നടപടികളിലെല്ലാം അടിമുടി ദുരൂഹത നിറഞ്ഞുനില്‍ക്കുന്നുവെന്നും കെ സുധാകരന് പറഞ്ഞു.
മാര്‍ച്ച് 31നാണ് ഭിന്നാഭിപ്രായത്തെ തുടര്‍ന്ന് കേസ് വിശാല ബെഞ്ചിനു ലോകയുക്ത വിട്ടത്. ദുരിതാശ്വാസനിധിയില്‍ നിന്ന് പണം നല്കാന് മന്ത്രിസഭയ്ക്ക് അധികാരമുണ്ടോ എന്ന കാര്യത്തിലും,മന്ത്രിസഭ എടുത്ത തീരുമാനത്തില്‍ അന്വേഷണം നടത്താന്‍ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലുമായിരുന്നു ഭിന്നാഭിപ്രായം. വിശാല ബെഞ്ച് എന്ന് കേസ് പരിഗണിക്കുമെന്നു നിശ്ചയിച്ചിട്ടില്ല.
Post Your Comments