KeralaLatest NewsNewsParayathe VayyaWriters' Corner

രാമസിംഹൻ പരീക്ഷിച്ചു വിജയിച്ച അതെ അടവ് തന്നെയാണ് സുജയയും ചെയ്തുകൊണ്ടിരിക്കുന്നത്: സുജയയ്ക്കെതിരെ വിമർശനം

'പോരാടി അകത്തുകയറി , പുല്ല് പോലെ വലിച്ചെറിഞ്ഞു മടങ്ങി സുജയ ' എന്നൊക്കെയാണ് സുജയ വാഴ്ത്തുക്കൾ

തിരുവനന്തപുരം : 24 ന്യൂസിൽ നിന്നും രാജി വച്ച സുജയയ്ക്കെതിരെ വിമർശനവുമായി റിയാസ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ രാമസിംഹൻ പരീക്ഷിച്ചു വിജയിച്ച അതെ അടവ് തന്നെയാണ് സുജയയും ചെയ്തുകൊണ്ടിരിക്കുന്നതെന്നും ലോകസഭാ തിരഞ്ഞെടുപ്പ് സമയത്തു പത്തനംതിട്ട സീറ്റ് കൂടി ചോദിച്ചു വാങ്ങി മത്സരിക്കാൻ പ്ലാൻ എന്നും വിമർശനം

READ ALSO: സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കുന്നതിനെ എതിർക്കാൻ സുപ്രീം കോടതിൽ അപേക്ഷ സമർപ്പിച്ച് ജമിയത്ത് ഉലമ-ഇ-ഹിന്ദ്

കുറിപ്പ് പൂർണ്ണ രൂപം

പ്രതീക്ഷിച്ച പോലെത്തന്നെ 24 ന്യൂസിൽ നിന്നും സംഘി സുജയ രാജി വെച്ചു ..
അന്ന് സസ്‌പെൻഷൻ പിൻവലിച്ചു ശ്രീകണ്ഠൻ നായർ സുജയയെ തിരിച്ചെടുത്ത ദിവസം തന്നെ നമ്മൾ അവരോട് ചോദിച്ച ചോദ്യം വീണ്ടും ആവർത്തിക്കുന്നു..
‘പുറത്താക്കി എന്ന് കേൾക്കുന്നതിലും നല്ലത് രാജിവെച്ചു എന്ന് പറയുന്നതാണല്ലോ അല്ലെ Sujaya Parvathy S ? എന്നാൽ അല്ലെ മണ്ടൻ സംഘികളുടെ കയ്യടി കിട്ടൂ..’
പ്രതീക്ഷ തെറ്റിക്കാതെ ആദ്യ കയ്യടിയുമായി മറുനാടൻ എത്തിയിട്ടുണ്ട് ..

‘പോരാടി അകത്തുകയറി , പുല്ല് പോലെ വലിച്ചെറിഞ്ഞു മടങ്ങി സുജയ ‘ എന്നൊക്കെയാണ് ഷാജന്റെ സുജയ വാഴ്ത്തുക്കൾ..

രാമസിംഹൻ പരീക്ഷിച്ചു വിജയിച്ച അതെ അടവ് തന്നെയാണ് സുജയയും ചെയ്തുകൊണ്ടിരിക്കുന്നത്.
24 ഇൽ നിന്ന് ഇറങ്ങിയ സ്ഥിതിക്ക് അടുത്ത പാളയം സംശയ ഭേദമന്യേ Reporter TV തന്നെയായിരിക്കും. അനിൽ അയിരൂർ നേതൃത്വം ഏറ്റെടുത്തപ്പോഴേ അവർക്ക് വേണ്ടി വാതിൽ തുറന്നിട്ടിരിക്കുന്ന റിപ്പോർട്ടർ ചാനലിൽ ഇനി സുജയ കൂടി വരുന്നതോടെ ജനം ടിവി പൂട്ടിപോകേണ്ട അവസ്ഥ വരും !!
ശേഷം പരസ്യ സംഘി നിലപാട് എടുത്തു

മുന്നോട്ട് പോയി ലോകസഭാ തിരഞ്ഞെടുപ്പ് സമയത്തു പത്തനംതിട്ട സീറ്റ് കൂടി ചോദിച്ചു വാങ്ങി മത്സരിക്കാൻ ആണ് ചേച്ചിയുടെ പ്ലാൻ.
അതിന് മുൻപ് തന്നെ മുഖ്യധാരാ മാധ്യമങ്ങൾ എല്ലാം സംഘപരിവാരം വിലക്ക് വാങ്ങിയിരിക്കും..
കലാപങ്ങൾ ഒന്നും ഇവിടെ ഏശാത്തത് കൊണ്ട് സർക്കാർ വിരുദ്ധ- വർഗീയ കാർഡുകൾ ചാനൽ റൂമുകൾ വഴി കേരളത്തിലെ ഓരോ വീടുകളിലും എത്തിക്കാനാണ് അമിട്ടിന്റെ പ്ലാൻ.
ഇപ്പോഴുള്ളത് പോരാതെ “ദി ഫോർത് ” അടക്കമുള്ള ചാനലുകൾ അന്നേരം ആക്റ്റീവ് ആകും.
മൊത്തത്തിൽ ചുരുക്കി പറഞ്ഞാൽ നമുക്ക് പണികൂടും .. ?

shortlink

Related Articles

Post Your Comments

Related Articles


Back to top button