തലയ്ക്ക് അരലക്ഷം രൂപ വിലയിട്ട കുപ്രസിദ്ധ ഗുണ്ടാ തലവനെ ഏറ്റുമുട്ടലിലൂടെ വധിച്ച് ഉത്തർപ്രദേശ് പോലീസ്. കൊടും കുറ്റവാളിയും, ഗുണ്ടാ തലവനുമായിരുന്ന റാഷിദ് ഏലിയാസാണ് കൊല്ലപ്പെട്ടത്. മുസാഫർ നഗറിലാണ് സംഭവം. ഷാപ്പൂർ പോലീസ് സ്റ്റേഷനിൽ പരിധിയിൽ അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് റാഷിദിനെ പിടികൂടിയത്.
ഏറ്റുമുട്ടലിയുടെ റാഷിദ് പോലീസിന് നേരെ വെടിയുതിർക്കുകയും, മോട്ടോർ സൈക്കിളിൽ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ സാഹസിക ഏറ്റുമുട്ടലിലൂടെയാണ് പോലീസ് റാഷിദിനെ കീഴടക്കിയത്. റാഷിദിന്റെ പക്കൽ നിന്നും രണ്ട് തോക്കുകളാണ് പോലീസ് കണ്ടെടുത്തത്. സംഭവത്തെ തുടർന്ന് റാഷിദിന്റെ കൂട്ടാളി ഓടിരക്ഷപ്പെട്ടിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സുരേഷ് റെയ്നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് കൊല്ലപ്പെട്ട റാഷിദ്. പിടികിട്ടാപ്പുള്ളിയായ റാഷിദിനെ പിടികൂടുന്നവർക്ക് അരലക്ഷം രൂപയാണ് പോലീസ് വാഗ്ദാനം ചെയ്തിരുന്നത്.
Also Read: താന്‍ ശരിയാകുമോ എന്ന് അമ്മയോട് നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു: വിവാഹമോചനത്തെക്കുറിച്ച് സാമന്ത
Post Your Comments