Latest NewsKeralaNews

കുപ്രസിദ്ധ കുറ്റവാളി ബോംബ് ശരവണനെ ഏറ്റുമുട്ടലില്‍ കീഴടക്കി പൊലീസ്

ചെന്നൈ: ആറ് കൊലപാതക കേസുകള്‍ ഉള്‍പ്പെടെ 33 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ബോംബ് ശവരണനെ തമിഴ്‌നാട് പൊലീസ് പിടികൂടി. എംകെബി നഗറിലെ ഗുഡ്‌ഷെഡ് റോഡില്‍ ഒരു ഗോഡൗണില്‍ ഒളിവില്‍ കഴിയുമ്പോഴായിരുന്നു ചെന്നൈ പൊലീസിന്റെ ഓപ്പറേഷന്‍. ഗോഡൗണ്‍ വളഞ്ഞ പൊലീസ് സംഘം ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനായിരുന്നു ശരവണന്റെ ശ്രമം.

Read Also:ഓൺലൈൻ തട്ടിപ്പ് : റിട്ടയേർഡ് ജസ്റ്റിസിന് നഷ്ടമായത് 90 ലക്ഷം രൂപ

പൊലീസ് സംഘത്തിലുണ്ടായിരുന്ന പുളിയന്തോപ്പ് ക്രൈം വിങ് ഇന്‍സ്‌പെക്ടര്‍ അംബേദ്കറെ ഇയാള്‍ കത്തി കൊണ്ട് ആക്രമിച്ചു. അടുത്തുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ പിടിച്ചുമാറ്റിയതിനാല്‍ നേരിട്ട് കുത്തേറ്റില്ലെങ്കിലും തോളിന് മുറിവേറ്റു. എസ്.ഐക്കും പരിക്കേറ്റിട്ടുണ്ട്. തൊട്ടുപിന്നാലെ പൊലീസ് സംഘത്തിന് നേരെ ശരവണന്‍ നാടന്‍ ബോംബ് എറിഞ്ഞെങ്കിലും അത് പൊട്ടിയില്ല. രണ്ടാമത്തെ ബോംബ് പുറത്തെടുക്കുമ്പോഴേക്കും പൊലീസ് ഇന്‍സ്‌പെക്ടര്‍ മുന്നറിയിപ്പ് നല്‍കിയ ശേഷം ശരവണന് നേരെ വെടിവെയ്ക്കുകയായിരുന്നു. കാല്‍മുട്ടിന് വെടിയേറ്റ് ശരവണന്‍ നിലത്തു വീണു.

ഇയാളെ പിന്നീട് ഗവ. സ്റ്റാന്‍ലി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ എസ്.ഐയെയും സി.ഐയെയും രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയാണ്. നാല് നാടന്‍ ബോംബുകളും ഒരു കത്തിയും വടിവാളും അഞ്ച് കിലോ കഞ്ചാവും ശരവണനില്‍ നിന്ന് പിടിച്ചെടുത്തു. നിരവധി കേസുകളില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

ശരവണന്റെ സഹോദരനും ബിഎസ്പി നേതാവുമായ തെന്നരസുവിനെ 2015ല്‍ ഒരു സംഘം ആളുകള്‍ കൊലപ്പെടുത്തിയിരുന്നു. ഈ കൊലപാതകത്തിലും ശരവണന്റെ പങ്ക് ആരോപിക്കപ്പെട്ടിരുന്നു. പിന്നീട് പ്രതികാര കൊലകള്‍ ഉള്‍പ്പെടെ നിരവധി കൊലപാതകങ്ങള്‍ ശരവണന്‍ നടത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button