Latest NewsKeralaCinema

വിമലയെക്കുറിച്ച് തനിക്ക് നല്ല ഓർമകൾ ഒന്നും ഇല്ല, രണ്ടാം വിവാഹത്തിന് താല്പര്യമെന്ന് ശ്രീനിവാസൻ

അസുഖബാധിതനായി വിശ്രമത്തിലാണെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്ന തിരക്കിലാണ് ശ്രീനിവാസൻ. ഏറ്റവും പുതിയ അഭിമുഖത്തിൽ ശ്രീനിവാസൻ മനസ്സ് തുറന്ന് സംസാരിക്കുകയാണ്. ഭാര്യ വിമലയും അദ്ദേഹത്തിനൊപ്പമുണ്ട്. അഭിമുഖത്തിൽ വീണ്ടും ഒരു വിവാഹം കൂടി കഴിക്കാൻ താൻ ​ആ​ഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീനിവാസൻ. ഭാര്യ വിമലയെ കുറിച്ച് ചോ​ദിച്ചപ്പോഴാണ് ശ്രീനിവാസൻ രണ്ടാം വിവാ​ഹത്തെ കുറിച്ച് രസകരമായി സംസാരിച്ചത്.

എന്റെ ഭാര്യ വിമലയെ കുറിച്ച് എനിക്ക് നല്ല ഓർമകൾ ഒന്നും ഇല്ല. വിവാഹം ഒരു അബദ്ധം പറ്റിയത് പോലെയാണ് തോന്നിയത്. ഞാൻ‌ ഇപ്പോഴും വേറൊരാളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ വെറുതെ കള്ളം പറഞ്ഞതല്ല. ആളുണ്ട് പക്ഷെ പേര് പറയില്ല. വേറെ ഒരു കല്യാണം കഴിക്കണമെന്ന് ആ​ഗ്രഹിക്കുന്നതായി ഭാര്യയോട് പറഞ്ഞിട്ടുണ്ട്.

ജീവിതത്തിൽ ഇനിയും കല്യാണം കഴിക്കണം ശ്രീനിവാസൻ തമാശ കലർത്തി പറഞ്ഞു. ശ്രീനിവാസന്റെ വാക്കുകൾ കേട്ടതോടെ ഭാര്യ വിമലയുടെ പ്രതികരണമെത്തി… വേറൊരു വിവാഹം കഴിക്കണമെന്നത് ഇപ്പോഴും പറയാറുണ്ട്. ഞാൻ പക്ഷെ സമ്മതിക്കില്ല. ആ മോഹം മനസിൽ ഇരിക്കട്ടെ വിമല വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button