
തിരുവല്ല: കൈയിൽ കരുതിയ കഞ്ചാവ് പൊതി വലിച്ചെറിഞ്ഞശേഷം തോട്ടിൽ ചാടി രക്ഷപ്പെട്ടയാൾ പൊലീസ് പിടിയിൽ. തിരുവല്ല ചുമത്ര ആറ്റിൻകരയിൽ വീട്ടിൽ മോൻസിയാണ് (54) പിടിയിലായത്.
Read Also : തൃശൂർ അവണൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു: ഭാര്യയടക്കം 3 പേർ ചികിത്സയിൽ
തിരുവല്ലയിലും പരിസരങ്ങളിലും കഞ്ചാവ് വിൽപന നടത്തിവന്ന ഡാൻസാഫ് സംഘത്തിന്റെയും തിരുവല്ല പൊലീസിന്റെയും സംയുക്ത തിരച്ചിലിൽ ശനിയാഴ്ച കൊട്ടാലി പാലത്തിനടുത്തു നിന്നാണ് ഇയാൾ പിടിയിലായത്. വെള്ളിയാഴ്ച പൊലീസ് പിന്തുടരുന്നതറിഞ്ഞ ഇയാൾ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച കഞ്ചാവ് വെള്ളത്തിൽ വലിച്ചെറിഞ്ഞ് കടന്നുകളയുകയായിരുന്നു. ഇയാൾ വലിച്ചെറിഞ്ഞ കവറിൽ നിന്ന് 90 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
തിരുവല്ല പൊലീസ് ഇൻസ്പെക്ടർ സുനിൽ കൃഷ്ണൻ, എസ്.ഐ നിത്യ സത്യൻ, എ.എസ്.ഐമാരായ ബിജു, അജികുമാർ, സി.പി. സുജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Post Your Comments