PathanamthittaNattuvarthaLatest NewsKeralaNews

യുവതിക്ക് സൗന്ദര്യം കുറവെന്ന് ആരോപണം, സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡനം : യുവാവ് അറസ്റ്റില്‍

ഓതറ സ്വദേശി രതീഷാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്

കോയിപ്രം: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഓതറ സ്വദേശി രതീഷാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

Read Also : വയനാട്ടിൽ ഏഴ് വയസുകാരിയോട് രണ്ടാനച്ഛന്റെ ക്രൂരത: കാലില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചു, പ്രതി അറസ്റ്റില്‍ 

പത്തനംതിട്ട ഓതറയിൽ ആണ് സംഭവം. 2013 സെപ്റ്റംബറിലാണ് രതീഷ് തോട്ടപ്പുഴശ്ശേരി സ്വദേശിയായ യുവതിയെ വിവാഹം ചെയ്തത്. ആറന്മുള രജിസ്റ്റർ ഓഫീസിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം രതീഷ് നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. യുവതിക്ക് സൗന്ദര്യം കുറവാണെന്ന് ആരോപിച്ചും പ്രതി മർദ്ദിച്ചു. രതീഷിന്റെ അമ്മ ഓമനയും യുവതിയെ അസഭ്യം വിളിക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. നിരന്തര പീഡനം സഹിക്കാൻ വയ്യാതായതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോയിപ്പുറം എസ് എച്ച് ഒ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ വീടിന്റെ സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. രതീഷ് കുറ്റം സമ്മതിച്ചു. രണ്ടാം പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button