
ഗ്വാളിയാര്‍: ഷോട്സും ബനിയും ധരിച്ചാല്‍ മാത്രമേ ഫുട്ബോള്‍ കളിക്കാനാകൂ എന്ന ധാരണ തിരുത്തി ഒരുകൂട്ടം സ്ത്രീകള്‍. ഇവര്‍ സാരി ഉടുത്ത് ഫുട്ബോള്‍ കളിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലാണ് ഈ വേറിട്ട കളി അരങ്ങേറിയത്.
ഗ്വാളിയാറില്‍ ദ്വദിന ‘ഗോള്‍ ഇന്‍ സാരി’ മത്സരം സംഘടിപ്പിച്ചിരുന്നു. വനിതകള്‍ സാരിയുടത്ത് ഫുട്ബോള്‍ കളിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നിരവധി വനിതകളാണ് മത്സരത്തിന്റെ ഭാഗമായത്. വനിതകള്‍ സാരിക്കൊപ്പം ഷൂസുകള്‍ ധരിച്ചാണ് മൈതാനത്ത് കളിക്കാന്‍ ഇറങ്ങിയത്. അവര്‍ വളരെ ആസ്വദിച്ച് ഫുട്ബോള്‍ കളിക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. 25 വയസ്സ് മുതല്‍ 50 വയസ്സ് വരെ പ്രായമുള്ള വനിതകളാണ് മത്സരത്തില്‍ പങ്കെടുത്തത്. വനിതകള്‍ക്ക് അസാധ്യമായി ഒന്നുമില്ല എന്നതിന് ഒരു ഉത്തമ ഉദാഹരണമാണിത്. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
Post Your Comments