KeralaLatest NewsNews

മാഹിയിലെ പെട്രോൾ പമ്പുകളിൽ തിരക്കേറുന്നു, കേരളത്തിനേക്കാൾ ഇരട്ടി ലാഭം

മാഹിയിൽ ഒരു ലിറ്റർ പെട്രോളിന് 93.80 രൂപയും, ഡീസലിന് 83.72 രൂപയുമാണ് വില

നടപ്പു സാമ്പത്തിക വർഷം മുതൽ കേരളത്തിൽ പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏർപ്പെടുത്തിയതോടെ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ ജനത്തിരക്ക്. ഇന്ധനവിലയിലെ കുറവ് പ്രയോജനപ്പെടുത്താൻ പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയെ നിരവധി പേരാണ് ആശ്രയിക്കുന്നത്. കേരളത്തിലെ ഇന്ധനവിലയുമായി താരതമ്യം ചെയ്യുമ്പോൾ, പെട്രോളിന് 14 രൂപയും, ഡീസലിന് 13 രൂപയും മാഹിയിൽ കുറവാണ്. ചെറിയ അളവിൽ ഇന്ധനം നിറച്ചാൽ പോലും തെറ്റില്ലാത്ത ഒരു തുക ലാഭിക്കാമെന്നതാണ് സവിശേഷത.

മാഹിയിൽ ആകെ 17 പെട്രോൾ പമ്പുകളാണ് ഉള്ളത്. മാഹിയിൽ ഒരു ലിറ്റർ പെട്രോളിന് 93.80 രൂപയും, ഡീസലിന് 83.72 രൂപയുമാണ് വില. എന്നാൽ, തൊട്ടടുത്ത പ്രദേശമായ തലശ്ശേരിയിൽ എത്തിയാൽ ഒരു ലിറ്റർ പെട്രോളിന് 108.19 രൂപയും, ഡീസലിന് 97.12 രൂപയും നൽകേണ്ട അവസ്ഥയാണ്. നിലവിൽ, ചെറിയ വാഹനങ്ങൾ മുതൽ വലിയ ചരക്ക് ലോറികൾ വരെ മാഹിയിലെ പെട്രോൾ പമ്പുകളെയാണ് ആശ്രയിക്കുന്നത്. അതേസമയം, പെട്രോൾ വിലയിൽ കാര്യമായ വ്യത്യാസം നിലനിൽക്കുന്നതിനാൽ മാഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ഇന്ധനക്കടത്തും വർദ്ധിച്ചിട്ടുണ്ട്. കുറഞ്ഞ കാലയളവിനുള്ളിൽ ന്യൂ മാഹി, ധർമ്മടം സ്റ്റേഷനുകളിൽ നിരവധി ഇന്ധനക്കടത്ത് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Also Read: ’50 കോടി മുടക്കി സര്‍ക്കാര്‍ വാര്‍ഷിക ആഘോഷം, അത്താഴപ്പട്ടിണിക്കാരുടെ നെഞ്ചില്‍ ചവിട്ടുനാടകം കളിക്കുന്നതിനു തുല്യം’

shortlink

Related Articles

Post Your Comments

Related Articles


Back to top button