Latest NewsNewsIndia

പെട്രോള്‍ പമ്പിന് തീയിട്ട് യുവാവ്: രണ്ട് പേര്‍ അറസ്റ്റില്‍

ധൈര്യമുണ്ടെങ്കില്‍ തീവെക്കൂവെന്ന് ജീവനക്കാരന്‍

ഹൈദരാബാദ്: പെട്രോള്‍ പമ്പില്‍ തീവെക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഹൈദരാബാദില്‍ ബിഹാര്‍ സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍. മദ്യലഹരിയില്‍ പെട്രോള്‍ പമ്പിന് തീകൊളുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.

READ ALSO: ഞാന്‍ രാഷ്ട്രീയത്തില്‍ കുട്ടിയായിരിക്കും പക്ഷേ പേടിയില്ല: നടൻ വിജയ്

സിഗരറ്റ് ലൈറ്ററുമായി പെട്രോള്‍ പമ്പിലെത്തിയ ചിരാന്‍ എന്നയാളോട്, തീവെക്കാന്‍ പോവുകയാണോയെന്ന് പമ്പിലെ ജീവനക്കാരിലൊരാള്‍ ചോദിച്ചു.   ധൈര്യമുണ്ടെങ്കില്‍ തീവെക്കൂവെന്ന് ജീവനക്കാരന്‍ വെല്ലുവിളിച്ചു. സ്‌കൂട്ടറില്‍ ഇന്ധനം നിറയ്ക്കുകയായിരുന്ന ജീവനക്കാരന് അടുത്തെത്തി ചിരാന്‍ തീകൊളുത്തുകയായിരുന്നു. തീ പടര്‍ന്നയുടനെ പമ്പിലുണ്ടായിരുന്നവര്‍ ഓടിമാറി. സ്‌കൂട്ടറിന് സമീപത്തുനിന്ന സ്ത്രീയും കുട്ടിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ചിരാനെയും വെല്ലുവിളിച്ച പമ്പ് ജീവനക്കാരനേയും പൊലീസ് അറസ്റ്റുചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button