Latest NewsNewsIndia

ഇന്ത്യാ വിഭജനം തെറ്റായി പോയെന്ന് പാകിസ്ഥാനിലെ ജനങ്ങള്‍ പറയുന്നു, ഇന്ത്യയുടെ മഹത്വം അവര്‍ മനസിലാക്കി: മോഹന്‍ ഭാഗവത്

 

ഭോപ്പാല്‍: പാകിസ്ഥാനിലെ ജനങ്ങള്‍ അസന്തുഷ്ടരാണെന്നും വിഭജനം തെറ്റായിരുന്നെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെന്നും ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടിലേറെയായിട്ടും പാകിസ്ഥാനിലെ ജനങ്ങള്‍ സന്തുഷ്ടരല്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഭോപ്പാലില്‍ വിപ്ലവകാരി ഹേമു കാലാണിയുടെ ജന്മവാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അഖണ്ഡ ഭാരതം’ സത്യമായിരുന്നു, എന്നാല്‍ വിഭജിച്ച ഭാരതം ഒരു പേടിസ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു.

Read Also:ഇന്ത്യൻ നേവിയെ കൂടുതൽ കരുത്തുറ്റതാക്കാൻ കൊച്ചിൻ ഷിപ്‌യാർഡ്, അതിനൂതന മികവുളള മിസൈൽ വെസലുകൾ ഉടൻ നിർമ്മിക്കും

‘അഖണ്ഡ് ഭാരത് എന്നത് സത്യമാണ്, 1947-ന് മുമ്പ്, വിഭജനത്തിന് മുമ്പ് അതും ഭാരതമായിരുന്നു. എന്നാല്‍ കടുംപിടിത്തം മൂലം ഭാരതത്തില്‍ നിന്നും പിരിഞ്ഞ് പോയവര്‍ ഇപ്പോഴും സന്തോഷവാരാണോ ? ഇന്ത്യയില്‍ സന്തോഷമുണ്ടായിരുന്നു, എന്നാല്‍ അവിടെ വേദനയാണ്’, പാകിസ്ഥാനെതിരെ പരോക്ഷ വിമര്‍ശനത്തില്‍ മോഹന്‍ ഭാഗവത് പറഞ്ഞു. പുതിയ ഇന്ത്യ കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.

പാകിസ്ഥാനിലെ ജനങ്ങള്‍ ഇപ്പോള്‍ പറയുന്നത് ഭാരത വിഭജനം തെറ്റായിരുന്നു എന്നാണ്. എല്ലാവരും പറയുന്നത് അത് തെറ്റായിരുന്നു എന്നാണ്. മറ്റുള്ളവരെ ആക്രമിക്കാന്‍ ആഹ്വാനംചെയ്യുന്ന സംസ്‌കാരമല്ല ഇന്ത്യയുടേതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ‘ഭാരതം പാകിസ്ഥാനെ ആക്രമിക്കണം എന്ന് ഞാന്‍ ഉദ്ദേശിക്കുന്നില്ല, മറ്റുള്ളവരെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന ആ സംസ്‌കാരത്തില്‍ ഞങ്ങള്‍ ഉള്‍പ്പെടുന്നില്ല’- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button