Latest NewsKeralaNewsIndia

ഇന്ത്യൻ നേവിയെ കൂടുതൽ കരുത്തുറ്റതാക്കാൻ കൊച്ചിൻ ഷിപ്‌യാർഡ്, അതിനൂതന മികവുളള മിസൈൽ വെസലുകൾ ഉടൻ നിർമ്മിക്കും

2027 മാർച്ച് മാസത്തോടെയാണ് ആദ്യത്തെ വെസൽ കൈമാറുക

ഇന്ത്യൻ നേവിക്ക് കരുത്ത് പകരുന്ന അതിനൂതന മികവുളള മിസൈൽ വെസലുകളുടെ നിർമ്മാണ കരാർ സ്വന്തമാക്കി കൊച്ചിൻ ഷിപ്‌യാർഡ്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നിന്നാണ് കരാർ ഏറ്റെടുത്തത്. മൊത്തം 9,804.98 കോടി രൂപ വില മതിക്കുന്ന കരാറിൽ കൊച്ചിൻ ഷിപ്‌യാർഡും, നാവികസേനയും ഒപ്പുവെച്ചു. കൊച്ചിൻ ഷിപ്‌യാർഡിന്റെ പ്രവർത്തന ചരിത്രത്തിലെ പുത്തൻ നാഴികക്കലായി എൻ.ജി.എം.വി കരാർ മാറുന്നതാണ്.

കരാർ അനുസരിച്ച്, 45 മാസത്തിനകം ആദ്യത്തെ എൻ.ജി.എം.വി കൈമാറണം. അവസാനത്തെ വെസൽ കൈമാറാൻ 108 മാസത്തെ സമയപരിധി നൽകിയിട്ടുണ്ട്. 2027 മാർച്ച് മാസത്തോടെയാണ് ആദ്യത്തെ വെസൽ കൈമാറുക. ആകെ 6 മിസൈൽ വെസലുകളാണ് നിർമ്മിക്കുക. കൊച്ചിൻ ഷിപ്‌യാർഡിന്റെ ഉന്നത നിലവാരം, വൈദഗ്ധ്യം, വിശ്വാസ്യത, മികവുറ്റ അടിസ്ഥാന സൗകര്യം തുടങ്ങിയ ഘടകങ്ങളാണ് കരാർ ലഭിക്കാൻ കാരണമായത്.

Also Read: കേരളം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതിന് കാരണം കേന്ദ്ര നയങ്ങൾ: ബാലഗോപാൽ

അടുത്തിടെ ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമ്മിത വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിന്റെ നിർമ്മാണം പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ നേവിക്ക് കൈമാറിയിരുന്നു. കൂടാതെ, ലോകത്തിലെ ആദ്യ ‘സീറോ എമിഷൻ’ ഫീഡർ കണ്ടെയ്നർ കപ്പൽ നിർമ്മിക്കാനുള്ള കരാറും കൊച്ചിൻ ഷിപ്‌യാർഡ് സ്വന്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button