നെടുമങ്ങാട്: വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു. കുശർക്കോട് വാർഡിൽ തോപ്പുവിള പുത്തൻവീട്ടിൽ ബി.എസ്. സതീഷ് കുമാർ (41) ആണ് മരിച്ചത്. ഒപ്പം വിഷം കഴിച്ച ഭാര്യ ഷീജ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Read Also : ഒന്നരകോടിയിലേറെ കുടിശ്ശിക: തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസ് പെട്രോൾ പമ്പ് താൽക്കാലികമായി അടച്ചു
ഇന്നലെ പുലർച്ചെ അഞ്ചിനാണ് ഇരുവരും കിടപ്പ് മുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന്, നാട്ടുകാരുടെ സഹായത്തോടെ മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ചികിത്സയിൽ കഴിയവെ സതീഷ് കുമാർ മരണപ്പെടുകയായിരുന്നു. ഇവരുടെ മുറിയിൽ നിന്നും കഴിച്ച വിഷത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Leave a Comment