പറ്റ്‌ന: ബിഹാറിൽ ബോംബ് സ്‌ഫോടനം. രാമ നവമി ദിനാഘോഷത്തിന് പിന്നാലെ ആരംഭിച്ച സംഘർഷങ്ങളുടെ ഭാഗമായാണ് ബോംബ് സ്‌ഫോടനമെന്നാണ് റിപ്പോർട്ട്. സസാറാമിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ അഞ്ചോളം പേർക്ക് പരിക്കേറ്റെന്നാണ് വിവരം.
രാമനവമി ദിനത്തിൽ സംഘർഷമുണ്ടായിടത്താണ് സ്‌ഫോടനവും നടന്നത്. മേഖലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്. രാമനവമി ദിനത്തിൽ പശ്ചിമ ബംഗാളിലും ബിഹാറിലും സംഘർഷം ഉണ്ടായ മേഖലകളിൽ നിരോധനാജ്ഞ തുടരുകയാണ്. സംഘർഷവുമായി ബന്ധപ്പെട്ട് 38 പേരുടെ അറസ്റ്റ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. ബിഹാറിലെ നളന്ദയിൽ നിന്നും 27 പേരും സസാരാമിൽ 18 പേരുമാണ് അറസ്റ്റിലായത്.
Read Also: ഇന്ധന സെസ് രാജ്യത്തെ ചലിപ്പിക്കാൻ: ഇടതുപക്ഷത്തിന്റെ വിശാല കാഴ്ചപ്പാടാണിതെന്ന് ഇപി ജയരാജൻ
Post Your Comments