കുമരകം: കുമരകം മത്സരവള്ളംകളി നടക്കുന്ന കോട്ടത്തോടിനു കുറുകെ ഇട്ടിരുന്ന പാലം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. ചെമ്പാേടിത്ര സിബിയുടെയും ഷീനയുടെയും ഇളയ മകൻ അമൽ സബി(20)നാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി ഏഴിനായിരുന്നു സംഭവം. മങ്കുഴി പാടത്തിന്റെ ബണ്ടുകളിലും ഉള്ളിലും താമസിക്കുന്ന നൂറുകണക്കിന് വീട്ടുകാരുടെ ആശ്രയമായ നടപ്പാലത്തിന്റെ നടകളാണ് തകർന്ന് കോട്ടത്തോട്ടിൽ പതിച്ചത്. കോൺക്രീറ്റ് നിർമിതമായ നടകൾ തകർന്നു തോട്ടിലേക്ക് വീഴുകയായിരുന്നു. നടകളോടൊപ്പം അമലും ആഴമേറിയ താേട്ടിലേക്ക് വീഴുകയായിരുന്നു. അമലിന്റെ കൈകാലുകൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അമലിനെ കുമരകത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ ഐടിഐ യിലെ വിദ്യാർത്ഥിയാണ് പരിക്കേറ്റ അമൽ സിബിൻ.
അമലിനു പിന്നാലെ പാലത്തിലേക്കു കയറിയ ജൂലി, ഷേര്‍ലി, അലീന ഷിബു എന്നിവർ കരയിലേക്ക് തിരികെ ചാടിയതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. വർഷങ്ങളായി തകർന്നനിലയിലായിരുന്ന പാലത്തിൽ പലതവണ ഇരുമ്പ് തകിടുകൾപാകി വീണ്ടും സഞ്ചാരത്തിന് തുറന്നു കൊടുക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
Post Your Comments