ബിഗ് ബോസ് സീസൺ 5 മുന്നേറുകയാണ്. അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളുമാണ് വീടിനകത്ത് കൂടുതലുമുള്ളത്. ഷോയിൽ ബോഡി ബിൽഡേഴ്സ് ആയ രണ്ടുപേരുണ്ട്. മിഥുനും മറ്റൊരാൾ ഫിറ്റ്നസ് ട്രെയിനർ ആയ വിഷ്ണു ജോഷിയും ആണ്. ഇവരുടെ വസ്ത്രധാരണമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിഷ്ണുവിൻ്റെ വസ്ത്രധാരണം സെറീനയ്ക്ക് അത്ര പിടിച്ചിട്ടില്ല. ‘വിഷ്ണുവിന് എന്താ ടീഷർട്ട് ധരിച്ചാൽ വെറും ഷഡ്ഡി മാത്രം ഇട്ടു നടക്കുന്നത് മോശമാണ്’ എന്നാണ് സെറീന പറയുന്നത്.
എന്നാൽ, സെറീനയുടെ വിമർശനം കുറച്ച് അതിര് കടന്നില്ല എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം ടു പീസിൽ ലച്ചു സ്വിമ്മിങ് പൂളിൽ ചാടിയപ്പോൾ സെറീന കണ്ടില്ലായിരുന്നോ എന്നും, പുരുഷന്മാർ ഇതൊക്കെ കണ്ടോട്ടെ എന്നാണോ കരുതുന്നതെന്നും ബിഗ് ബോസ് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം അല്പവസ്ത്രങ്ങൾ ധരിച്ച് പെൺകുട്ടികളുടെ മുന്നിലൂടെ നടക്കുന്നത് മോശമല്ലേ എന്നായിരുന്നു വിഷ്ണുവിനെ ചൂണ്ടി സെറീനയുടെ ചോദ്യം.’വിഷ്ണു ഷഡ്‌ഡി മാത്രമാണ് ധരിക്കുന്നത്’ എന്നാണ് സെറീന പറയുന്നത്. റെനീഷ പറഞ്ഞത് അത് ഷോർട്സ് ആണെന്നാണ്. എന്നാൽ, ഇത്തിരി നീളമുള്ള ഡ്രസ്സ് ഇട്ടുകൂടെ എന്ന് സെറീന വീണ്ടും ആവർത്തിച്ച് ചോദിക്കുന്നുണ്ട്. നിരവധി ആളുകൾ കാണുന്നതും കൂടാതെ സ്ത്രീകളും പുരുഷന്മാരും ഒക്കെ ഒരു റൂമിൽ അല്ലേ താമസിക്കുന്നത് അപ്പോൾ അതിൻ്റെതായ സാമാന്യ മര്യാദ കാണിക്കണ്ടേ എന്നും സെറീന പറഞ്ഞു.
എന്നാൽ വസ്ത്രധാരണം ഓരോരുത്തരെയും ഇഷ്ടമാണ് അതിൽ മറ്റൊരാൾക്ക് കൈകടത്താൻ സ്വാതന്ത്ര്യം ഇല്ലെന്നും നമ്മൾ എന്തു വസ്ത്രം ധരിക്കണം എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത് എന്നും റെനീഷ പറഞ്ഞു. ‘നീ ലച്ചു ഷോട്ട്സ് ഇട്ട് നടക്കുന്നത് കാണുന്നില്ലേ’ എന്നും റെനീഷ് സെറീനയോട് ചോദിക്കുന്നുണ്ട്.
Post Your Comments