Latest NewsKeralaNews

‘ഒരു തുള്ളി മഴ വീണാൽ രണ്ട് തുള്ളി അകത്ത് വീഴുന്ന രീതിയിലായിരുന്നു എന്റെ വീട്, ദാരിദ്ര്യം അറിഞ്ഞാണ് വളർന്നത്’

തന്നെ വിവാദങ്ങൾക്ക് നടുവിലേക്ക് വലിച്ചിഴച്ച കാട്ടൂർ ഹോളി ഫാമിലി സ്കൂളിലെ പരിപാടിയിൽ എം.എൽ.എ പി.പി ചിത്തരഞ്ജൻ പങ്കെടുത്തത് ചർച്ചയാക്കി സി.പി,.എം ഗ്രൂപ്പുകൾ. ലാപ്ടോപ്പുകളുടെയും കളർ പ്രിന്ററുകളുടെയും ഉദ്ഘാടനത്തിനായി സ്‌കൂളിൽ എത്തിയതായിരുന്നു എം.എൽ.എ. പ്രസംഗവേളയിൽ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും മുന്നിൽ വെച്ച് അദ്ദേഹം വികാരഭരിതനായി. തന്നെക്കുറിച്ച് ഉയർന്ന വിവാദമായ സംഭവങ്ങളിൽ വികാരഭരിതനായിട്ടായിരുന്നു അദ്ദേഹം സംസാരിച്ചത്.

‘ചോർന്നൊലിക്കുന്ന ചെറ്റകുടിലിൽ ജീവിച്ച് , കപ്പലണ്ടി വറുത്ത് വിറ്റ് കാശുണ്ടാക്കിയാണ് ഐടിഐ പഠിക്കാൻ പോയത്, ഇല്ലായ്മക്കാരുടെ വേദന എന്തെന്ന് എനിക്ക് നല്ലതുപോലെ അറിയാം, എന്റെ രാഷ്ട്രീയം അവരിൽ തന്നെ നിൽക്കുന്നതാണ്. ദാരിദ്ര്യം എന്താണെന്ന് അനുഭവിച്ചറിഞ്ഞ് വന്നവരാണ് ഞാനൊക്കെ. സ്വർണക്കരണ്ടിയുമായി ജനിച്ചവരല്ല. ഒരു തുള്ളി മഴ വീണാൽ രണ്ട് തുള്ളി അകത്ത് വീഴുന്ന രീതിയിലായിരുന്നു എന്റെ വീട്. വെക്കേഷൻ സമയത്തൊക്കെ കപ്പലണ്ടി വിറ്റാണ് ജീവിച്ചത്. ജീവിതത്തിലെ പ്രയാസവും ദുഖവും പട്ടിണിയും ഒക്കെ അനുഭവിച്ചാണ് ഞാൻ കടന്നു വന്നത്’, അദ്ദേഹം പറയുന്നു.

എം.എൽ.എയുടെ വാക്കുകളെ ട്രോളുന്നവരും ഉണ്ട്. ഒരു തുള്ളി മഴ വീണാൽ രണ്ട് തുള്ളി അകത്ത് വീഴുന്നത് എന്ത് തരാം ഗുട്ടൻസ് ആണെന്നാണ് ട്രോളർമാർ ചോദിക്കുന്നത്.

അതേസമയം, ഹോട്ടലില്‍ ഭക്ഷണത്തിന് അമിതവില ഈടാക്കിയെന്നാരോപിച്ച് ചിത്തരഞ്ജന്‍ കഴിഞ്ഞ കൊല്ലം പരാതിയുമായി രംഗത്തെത്തിയിരുന്നു. അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഈടാക്കിയെന്ന് ആരോപിച്ചാണ് കണിച്ചുകുളങ്ങരയിലെ ഹോട്ടലിനെതിരെ പരാതി നല്‍കിയത്. ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഇത് ഏറെ ട്രോളുകൾക്ക് കാരണമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button